തപാൽ വകുപ്പിൽ നിന്ന് വിരമിച്ച പോസ്റ്റ് മാൻ മുണ്ടൂർ മുതുകാട് പള്ളിക്കര വീട്ടിൽ സതീഷ്കുമാർ നാട്ടുകാർക്ക് നൽകിയ പച്ചക്കറിക്കിറ്റുകളുടെ വിതരണം പഞ്ചായത്തംഗം ശ്യാമളകുമാരി ഉദ്ഘാടനം ചെയ്യുന്നു.
മുണ്ടൂര്‍(പാലക്കാട്): തപാല്‍ വകുപ്പില്‍ 32 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിരമിച്ച പോസ്റ്റ്മാന് നാട്ടുകാരെ കാണാനെത്തിയത് പച്ചക്കറി കിറ്റുകളുമായി.
മുണ്ടൂര്‍ മുതുകാട് പള്ളിക്കര വീട്ടില്‍ സതീഷ്കുമാറാണ് കോവിഡ് കാലത്ത് സഹായം എന്ന ആശയവുമായി ആഘോഷങ്ങള്‍ ഒഴിവാക്കി നാട്ടുകാര്‍ക്ക് സഹായവുമായി എത്തിയത്. തങ്ങളുടെ പഴയ പോസ്റ്റ് മാന്‍ പച്ചക്കറികളുമായി വീട്ടിലെത്തിയതോടെ നാട്ടുകാര്‍ക്കും സന്തോഷമായി.
പഞ്ചായത്തിലെ മുതുകാട് ഭാഗത്തെ 65 അയല്‍പ്പക്ക കുടുംബങ്ങള്‍ക്കാണ് നാളികേരമടക്കമുള്ള കിറ്റ് നല്‍കിയത്. മുണ്ടൂര്‍ നൊച്ചിപ്പുള്ളി പോസ്റ്റ് ഓഫീസിലെ ഇ.ഡി. പോസ്റ്റ്മാനായിട്ടായിരുന്നു സതീഷ്കുമാര്‍ സര്‍വീസ് തുടങ്ങുന്നത്. പിന്നീട് ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റ് എഴുതി സ്ഥിരം പോസ്റ്റ്മാനായി. ജില്ലയിലെ വിവിധ തപാലോഫീസുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സതീഷ്കുമാര്‍ ഒലവക്കോട് ജോലി ചെയ്യുമ്പോള്‍ മികച്ച പോസ്റ്റ്മാനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്.
പോസ്റ്റല്‍ അസിസ്റ്റന്റായി സേവനം തുടരവേ പാലക്കാട് വിക്ടോറിയ കോളേജ് പോസ്റ്റോഫീസില്‍ നിന്നാണ് വിരമിച്ചത്. ഓട്ടന്തുള്ളല് കലാകാരി ഷൈലജദേവിയാണ് ഭാര്യ. കിറ്റ് വിതരണം പഞ്ചായത്തംഗം ശ്യാമളകുമാരി ഉദ്ഘാടനം ചെയ്തു. ആശാവര്‍ക്കര്‍ ശകുന്തള അധ്യക്ഷയായി. എ.വി. രാജേഷ്, വിഷ്ണുരാജ്, എന്‍.എന്‍. അരുണ്‍, സുജിത്, വിഷ്ണു, കണ്ണന് എലങ്കോട് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്കി.
content highlights: postman distributes vegetable kit on his retirement day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..