എസ്.ഐ. സന്തോഷ് മോൻ
മട്ടാഞ്ചേരി: വാഹനാപകടത്തില്‍ ഒരു കാല്‍ അറ്റുപോയ യുവാവിനെ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് പോലീസ് ഉദ്യോഗസ്ഥന്‍. തോപ്പുംപടി പാലത്തില്‍ യുവാവിനെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞ ഒരു പോലീസ് ഇന്‍സ്പെക്ടറുടെ കഥ വിവാദമാകുന്നതിനിടയിലാണ് മട്ടാഞ്ചേരിയില്‍നിന്ന് മറ്റൊരു പോലീസ് ഓഫീസറുടെ മനുഷ്യത്വസ്പര്‍ശമുള്ള വാര്‍ത്ത വരുന്നത്.
മട്ടാഞ്ചേരി എസ്.ഐ. സന്തോഷ് മോനാണ് അപകടത്തില്‍ പരിക്കേറ്റ യുവാവിനെ സ്വന്തം കാറില്‍ എടുത്ത് ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ ഗോശ്രീ രണ്ടാം പാലത്തിലാണ് സംഭവം. അപകടത്തില്‍ മുട്ടുകാലിന് താഴെ അറ്റുപോയ യുവാവ് സഹായത്തിനായി നിലവിളിച്ച് പിടയുന്ന കാഴ്ച അതുവഴി പോയ പലരും കണ്ടെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ല.
ഒരു ബസ് നിര്‍ത്തിയിട്ടിരുന്നതുമൂലം ഗതാഗതക്കുരുക്ക് കണ്ട മട്ടാഞ്ചേരി എസ്.ഐ. സന്തോഷ് മോന്‍ തന്റെ കാറില്‍ നിന്ന് ഇറങ്ങി നോക്കുമ്പോളാണ് യുവാവിന്റെ ദാരുണാവസ്ഥ കാണുന്നത്. ഉടന്‍ തന്റെ വാഹനം മുന്നോട്ടു കൊണ്ടുവന്ന് യുവാവിനെ എടുത്ത് വാഹനത്തില്‍ കയറ്റി അറ്റുപോയ കാലും കാറില്‍ കയറ്റി അതിവേഗം ആശുപത്രിയിലേക്കു പോയത്. യുവാവിനെ കാറില്‍ കയറ്റി സഹായിക്കാന്‍ പോലും ആദ്യം ആരും ഉണ്ടായില്ല.
ഒടുവില്‍ മുന്‍പ് ആരോഗ്യവകുപ്പില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ സഹായത്തിനെത്തി. എസ്.ഐ. അതിവേഗം രോഗിയെ എറണാകുളം ജനറല്‍ ആശുപത്രിയിലും അവിടെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജിലും എത്തിച്ചു. രക്തം വാര്‍ന്ന് നഷ്ടപ്പെടുമായിരുന്ന ഒരു ജീവന്‍ രക്ഷപ്പെടുത്തിയ എസ്.ഐ. ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇടാനോ വിവരം പരസ്യപ്പെടുത്താനോ ഒന്നും ശ്രമിച്ചില്ല. രാത്രി വൈകിയാണ് സഹപ്രവര്‍ത്തകര്‍ തന്നെ വിവരമറിഞ്ഞത്.
Content Highlights: policeman helps accident to victim get treatment in mattanchery


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..