ആധാര്‍ പോലുമില്ലാത്തവനെന്ന് ഇനിയാരും അനന്തുവിനെ കളിയാക്കില്ല; വീടൊരുക്കി നല്‍കി ശ്രീകുമാര്‍


ജി. ജ്യോതിലാല്‍ 

അനന്തുവിനായി നിർമിക്കുന്ന വീട്, ഇൻസൈറ്റിൽ ശ്രീകുമാർ

കൊല്ലം വെളിനല്ലൂര്‍ പഞ്ചായത്ത് പോരേടം പെരപ്പയം ജങ്ഷനില്‍ അഞ്ചു സെന്റില്‍ ഒരു കൊച്ചുവീടുയരുന്നുണ്ട്. കട്ടളവെപ്പ് കഴിഞ്ഞ് ചുമര് കെട്ടിത്തുടങ്ങിയ ഇവിടെ ജോലിചെയ്യുന്നത് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ചിലരാണ്. ഈ വീടൊരുങ്ങുന്നതും അങ്ങിനെ ഒറ്റപ്പെട്ടു പോയ അനന്തുവിന് വേണ്ടിയാണ്. ഉപേക്ഷിക്കപ്പെടുന്ന ജീവിതങ്ങള്‍ക്ക് സ്‌നേഹത്തണലാനാകുള്ള സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ. ശ്രീകുമാറാണിത് നിര്‍മ്മിക്കുന്നത്. കാക്കിക്കുള്ളിലെ സ്‌നേഹ സേവനകഥ കൂടിയാണിത്.

കോവിഡ് ലോക്ഡൗണ്‍ സമയത്താണ് ശ്രീകുമാര്‍ അനന്തുവിനെ കാണുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്നും അവന്റെ കഥ കേട്ടപ്പോള്‍ കൂടെ കൂട്ടി. 18 വയസ് ആയതുകൊണ്ട് തന്റെ നീണ്ടകരയിലെ അഭയകേന്ദ്രമായ മദര്‍ഹുഡില്‍ താമസിപ്പിച്ചു. മാതാപിതാക്കളുടെ ദാമ്പത്യം ശിഥിലമായതോടെയാണ് അനന്തുവിന്റെ കുടുംബം തകര്‍ന്നത്. അമ്മ വിളക്കുടി സ്‌നേഹതീരത്തില്‍. അച്ഛന്‍ സഹോദരിയോടൊപ്പം. അനന്തു പലയിടത്തും മാറി മാറി നിന്നു. ഒടുക്കം ലോക്ഡൗണ്‍ അവസാനിപ്പിച്ച് തേവള്ളി സ്‌കൂളിലെ ക്യാമ്പ് പിരിച്ചുവിട്ടപ്പോള്‍ ശ്രീകുമാറിനൊപ്പമായി.



ആ ക്യാമ്പില്‍ നിന്നും വേറെ കുറച്ച് പേരെയും ശ്രീകുമാര്‍ തന്റെ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുവന്നിരുന്നു. അനന്തുവിനെ ഡ്രൈവിങ്ങും വെല്‍ഡിങ്ങും പഠിപ്പിച്ചു. യോഗയിലും പ്രാവീണ്യം നേടി. യോഗമത്സരത്തിന് ഒന്നാം സമ്മാനം നേടിയപ്പോള്‍ അവന് ലോകം കീഴടക്കിയതുപോലെയായിരുന്നു. ആധാര്‍ പോലുമില്ലാത്തവന്‍ എന്ന് അതുവരെ കളിയാക്കിയവര്‍ക്ക് മുന്നില്‍ അവന്‍ ജയിച്ചതുപോലെ. പിന്നീട് അവന്റെ അമ്മ മരിച്ചു. അതോടെ അച്ഛനേയും കൊണ്ട് എവിടെയെങ്കിലും താമസിക്കണം എന്നായി അനന്തുവിന്റെ ആഗ്രഹം. അതിന്റെ സാക്ഷാത്കാരമാണിപ്പോള്‍ ഇവിടെ ഉയരുന്ന സ്‌നേഹക്കൂട്.

ശ്രീകുമാര്‍ പോരേടത്ത് ചെന്ന് അനന്തുവിന്റെ അച്ഛനേയും ബന്ധുക്കളേയും കണ്ടു സംസാരിച്ചതോടെ ബന്ധുക്കള്‍ വീടുവെക്കാന്‍ സ്ഥലം നല്‍കി. അവിടെ ശ്രീകുമാര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നും കൂടെ കൂട്ടിയ മണികണ്ഠനും, സാലിമോനും ശങ്കരനും പ്രദീപും ജോമോനും മദര്‍ഹുഡിനൊപ്പം എപ്പോഴും നില്‍ക്കുന്ന മേസ്തിരിയായ സുധികുമാറുമെല്ലാം ചേര്‍ന്നാണ് വീടുണ്ടാക്കുന്നത്. അഞ്ച് ലക്ഷം രൂപയെങ്കിലുമാവും വീടിന്. സ്വന്തം വരുമാനത്തില്‍ നിന്നാണെങ്കിലും ഇത്തരം സേവനപ്രവര്‍ത്തനങ്ങള്‍ ശ്രീകുമാറിന്റെ ജീവിത വ്രതമാണ്. തന്റെയൊരു സ്വകാര്യദുഖത്തില്‍ നിന്നാണ് അദ്ദേഹമിങ്ങനെയൊരു പാത തിരഞ്ഞെടുത്തതും. സഹപ്രവര്‍ത്തകരായ പോലീസുകാരും പോലീസിലെ ഉന്നതോദ്യോഗസ്ഥരും പോലീസ് ഓഫീസേഴ്സ് അസോസിയേഷനുമെല്ലാം പിന്തുണയുമായി ഒപ്പമുണ്ട്.

Content Highlights: police officer builts house for homeless youth at kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented