സൂര്യനന്ദ പറയുന്നു, ഈ വിജയത്തിന് പോലീസ് മാമന് നന്ദി


സൂര്യനന്ദയ്ക്ക് മധുരം നൽകുന്ന എ.എസ്.ഐ. വിനോദ്

വടക്കാഞ്ചേരി: ആറ്റൂരിൽ നടന്ന സി.ബി.എസ്.ഇ. ജില്ലാ കലോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാംസ്ഥാനം ലഭിച്ച പോട്ടോർ ഭാരതീയ വിദ്യാഭവനിലെ സൂര്യനന്ദ, ആ വിജയത്തിന് നന്ദിപറയുന്നത് സ്പെഷ്യൽ ബ്രാഞ്ച് അസി. സബ് ഇൻസ്പെക്ടർ വിനോദ് മുളങ്കുന്നത്തുകാവിനോടാണ്.

മോണോ ആക്ട് മത്സരത്തിൽ പങ്കെടുക്കണമെന്നത് സൂര്യനന്ദയ്ക്ക് മാത്രമല്ല, അമ്മ സരിതയ്ക്കും വലിയ മോഹമായിരുന്നു. അച്ഛന്റെ മരണശേഷം സൂര്യനന്ദയുടെയും അനുജന്റെയും പഠനമുൾപ്പെടെ എല്ലാ കാര്യങ്ങളും അമ്മയുടെ ചുമലിലാണ്. അതിനിടെ മത്സരത്തിനുള്ള ചെലവുകൾകൂടി താങ്ങാൻ ഇവർക്കാകുമായിരുന്നില്ല. ഇതിനിടെ നാടകപ്രവർത്തകൻകൂടിയായ വിനോദ്, കുട്ടിയെ സൗജന്യമായി മോണോ ആക്ട് പഠിപ്പിക്കാൻ മുന്നോട്ടുവന്നു. ഔദ്യോഗിക തിരക്കുകൾക്കിടെയായിരുന്നു ഇത്. നരബലിയുമായി ബന്ധപ്പെട്ട പ്രമേയമായിരുന്നു സൂര്യനന്ദയെ പഠിപ്പിച്ചത്.



രചനയും സംവിധാനവും നിർവഹിച്ച് സൂര്യനന്ദയെ ഒരുക്കിയ വിനോദ്, സുഹൃത്ത് സന്തോഷ് വീരത്തിന്റെ സഹായത്തോടെ രണ്ട് ഗാനങ്ങൾകൂടി പരിശീലിപ്പിച്ചാണ് കലോത്സവവേദിയിലെത്തിച്ചത്. മോഹം സഫലമാക്കിയതോടൊപ്പം ഒന്നാംസമ്മാനത്തിന്‌ അർഹയാക്കിയതിലുമുള്ള ആഹ്ലാദവുമായി നന്ദിപറയാനെത്തിയ സൂര്യനന്ദയെ മധുരം നൽകി വിനോദ് സ്വീകരിച്ചു. സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിലും വിനോദിന്റെ ശിഷ്യർ നാടകത്തിൽ ഒട്ടേറെത്തവണ കിരീടം നേടിയിട്ടുണ്ട്.

Content Highlights: police help suryananda for performing mono act


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented