പ്രതീകാത്മക ചിത്രം | Photo: Mathrubhumi
തിരുവനന്തപുരം: ഗതാഗതക്കുരുക്കിൽപെട്ട വിദ്യാർഥികളെ പരീക്ഷയ്ക്ക് സമയത്തിനെത്തിച്ച് പോലീസ്. വണ്ടിത്താവളം കെകെഎം ഹയർസെക്കൻഡറി സ്കൂള്‍ വിദ്യാർഥികളായ മീര, കാവ്യ, നവ്യ എന്നിവരെയാണ് കൊല്ലങ്കോട് പോലീസ് സമയത്തിന് സ്കൂളിലെത്തിച്ചത്.
കൊല്ലങ്കോട്ടുനിന്ന് വടവന്നൂർ വഴി വണ്ടിത്താവളത്തേക്കു പോകുന്ന സ്വകാര്യ ബസിലായിരുന്നു പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥികളായ ഇവർ കയറിയത്. ഒന്നര കിലോമീറ്റർ കഴിഞ്ഞപ്പോൾ ആലമ്പള്ളം ചപ്പാത്തിൽ വെച്ച് ഗതാഗതതടസം നേരിട്ടു. ഗുഡ്സ് ഓട്ടോ കേടുവന്ന് ചപ്പാത്തിൽ കുടുങ്ങിയതിനെ തുടർന്നായിരുന്നു ഗതാഗതം തടസ്സപ്പെട്ടത്.
കൃത്യസമയത്ത് സ്കൂളിൽ എത്തിക്കാൻ കഴിയില്ലെന്നു ബസുകാർ അറിയിച്ചതോടെ പല വാഹനങ്ങൾക്കും കൈകാട്ടിയെങ്കിലും ആരും നിർത്തിയില്ല. ടാക്സി വാഹനങ്ങളിൽ പോകാൻ പണമില്ലായിരുന്ന കുട്ടികൾ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. കുട്ടികളെ സമയത്ത് എത്തിക്കാമെന്ന് പൊലീസ് തന്നെ സ്കൂളിൽ അറിയിച്ചു. ഉടനെ തന്നെ പൊലീസ് വാഹനത്തിൽ മൂവരെയും കയറ്റി വണ്ടിത്താവളത്തെ പരീക്ഷാ ഹാളിൽ കൃത്യസമയത്ത് എത്തിക്കുകയായിരുന്നു. അധ്യാപകരെ കണ്ട് വിവരമറിയിച്ച് കുട്ടികൾ പരീക്ഷയെഴുതിയെന്ന് ഉറപ്പാക്കിയ ശേഷമാണ് പൊലീസ് മടങ്ങിയത്.
Content Highlights: Police help students who were stuck in traffic block
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..