വിശക്കുന്നവര്‍ക്ക് പൊതിച്ചോറുമായി എത്തുന്ന സ്‌കൂള്‍ കുട്ടികള്‍; തൃശ്ശൂരില്‍നിന്നൊരു നല്ല കാഴ്ച


പാഥേയം പദ്ധതിയുടെ നൂറാംദിവസം മുൻമന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

തൃശ്ശൂര്‍: നഗരത്തിലൊരു സ്ഥിരം കാഴ്ചയുണ്ട്. വിശക്കുന്നവര്‍ക്ക് പൊതിച്ചോറുമായി എത്തുന്ന സ്‌കൂള്‍ കുട്ടികള്‍. ജില്ലയിലെ 100 ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വൊളന്റിയര്‍മാരായ കുട്ടികളാണ് പാഥേയം എന്ന ഈ പദ്ധതിയുമായി സഹകരിക്കുന്നത്. പദ്ധതി ബുധനാഴ്ച നൂറു ദിവസം പിന്നിട്ടു.

ഓരോ സ്‌കൂളിലെയും 20 കുട്ടികള്‍ വീതം മാറിമാറി വന്ന് ദിവസം കുറഞ്ഞത് 350 പേര്‍ക്കെങ്കിലും ഭക്ഷണം വിതരണം ചെയ്യുന്നു. സമൂഹത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം വിദ്യാര്‍ഥികള്‍ക്കുണ്ടാക്കിക്കൊടുക്കുകയാണ് ഈ പ്രവൃത്തിയുടെ ലക്ഷ്യം.നഗരത്തിലും പരിസരത്തുമുള്ള അഗതികള്‍ക്കും വിശന്നിരിക്കുന്നവര്‍ക്കുമാണ് പൊതിച്ചോറുകള്‍ നല്‍കുന്നത്. ചില ദിവസങ്ങളില്‍ കുടിവെള്ളവും നല്‍കുന്നുണ്ട്. ചില ദിവസങ്ങളില്‍ അനാഥാലയങ്ങളിലും ആശുപത്രികളിലും പൊതിച്ചോറുമായി കുട്ടികളെത്താറുണ്ട്.

തൃശ്ശൂര്‍ ജില്ലാ എന്‍.എസ്.എസ്. കണ്‍വീനര്‍ എം.വി. പ്രതീഷ്, പാഥേയം കോ-ഓര്‍ഡിനേറ്റര്‍ എ.എ. തോമസ്, ശ്രീജിത്ത്, അരുണ്‍, ബബിത എന്നിവര്‍ ചേര്‍ന്നാണ് എല്ലാ ദിവസവും പദ്ധതി നടപ്പിലാക്കുന്നത്.

നൂറാംദിനമായ ബുധനാഴ്ച പൊതിച്ചോറ് വിതരണം മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. ആനന്ദപുരം ശ്രീകൃഷ്ണ എച്ച്.എസ്.എസിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ 530 പൊതിച്ചോറുകളാണ് വിതരണം ചെയ്തത്.

Content Highlights: patheyam programme at thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented