മാംസപിണ്ഡം വളർന്ന് അവശനിലയിൽ; മിണ്ടാപ്രാണിയുടെ വേദനമാറ്റാൻ അവർകൈകോർത്തു


അവശനിലയിലായ നായ പത്തനംതിട്ട നഗരത്തിൽ അലഞ്ഞുനടക്കുന്ന വാർത്ത മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. നായയെ ചികിത്സിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് സാമൂഹികപ്രവർത്തകനായ റഷീദ് ആനപ്പാറ നിവേദനം നൽകി. എന്നാൽ ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല.

അവശനിലയിലായ നായയെ കോഴഞ്ചേരി സ്വകാര്യ മൃഗാശുപത്രിയിൽ കൊണ്ടുപോകാനായി മൃഗ സ്നേഹികളുടെ സംഘടന എത്തിയപ്പോൾ

പത്തനംതിട്ട: ശരീരഭാഗത്ത് മാംസപിണ്ഡം വളർന്ന് അവശനിലയിലായി പത്തനംതിട്ട നഗരത്തിൽ അലഞ്ഞുതിരിഞ്ഞിരുന്ന നായയെ മൃഗസ്നേഹികളുടെ സംഘടന ഏറ്റെടുത്തു. പത്തനംതിട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരള ആനിമൽ റെസ്ക്യൂ ആൻഡ് സപ്പോർട്ട് സർവീസ് എന്ന സംഘടനയാണ് നായയുടെ സംരക്ഷണം ഏറ്റെടുത്തത്. അവശനിലയിലായ നായ പത്തനംതിട്ട നഗരത്തിൽ അലഞ്ഞുനടക്കുന്ന വാർത്ത മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. നായയെ ചികിത്സിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് സാമൂഹികപ്രവർത്തകനായ റഷീദ് ആനപ്പാറ നിവേദനം നൽകി. എന്നാൽ ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇതേ തുടർന്ന് റഷീദ് ആനപ്പാറ കേരള ആനിമൽ റെസ്ക്യൂ ആൻഡ് സപ്പോർട്ട് സർവീസ് എന്ന സംഘടനയെ സമീപിച്ചു. അങ്ങനെ നായയ്ക്ക് ആവശ്യമായ സംരക്ഷണവും ചികിത്സാ സഹായവും നൽകാൻ സംഘടന രംഗത്തെത്തി.

സംഘടനയുടെ പ്രവർത്തകരായ അമിത്, ശർബാൻ, അജാസ് എന്നിവർ നായയെ കോഴഞ്ചേരിയിലെ ഒരു സ്വകാര്യ മൃഗാശുപത്രിയിൽ കൊണ്ടുപോയി. ഒരാഴ്ചയ്ക്ക് ശേഷം നായയെ സർജറിക്കും തെറാപ്പിക്കും വിധേയമാക്കി ശരീരത്തിൽ വളർന്നുനിൽക്കുന്ന മാംസപിണ്ഡം നീക്കംചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം.

Content Highlights: Pathanamthitta - pet lovers adopt street dog

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Debina Bonnerjee

2 min

മൂത്ത മകള്‍ക്ക് നാല് മാസം പ്രായം; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികള്‍

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented