പത്തനംതിട്ട: എ.ടി.എമ്മില്‍ എത്തിയപ്പോള്‍ മെഷീനിലിരുന്നു കിട്ടിയ പണം പോലീസ് സ്റ്റേഷനിലേല്‍പ്പിച്ച് വീട്ടമ്മ മാതൃകയായി. വെട്ടൂര്‍ തോട്ടത്തില്‍ മണി പ്രസാദിന് കിട്ടിയ 18,000 രൂപയാണ് പോലീസില്‍ ഏല്‍പ്പിച്ചത്.

പത്തനംതിട്ട ആലൂക്കാസിന് സമീപത്തെ എസ്.ബി.ഐയുടെ എ.ടി.എം. കൗണ്ടറില്‍ പണം പിന്‍വലിക്കാനായി മകളുമൊത്താണ് മണി പ്രസാദ് എത്തിയത്. ഇവര്‍ ഭര്‍ത്താവ് പ്രസാദിന്റെ അക്കൗണ്ടില്‍നിന്ന് 5000 രൂപ എടുത്തു. മറ്റൊരു മെഷീനില്‍ മണിയുടെ അക്കൗണ്ടിലെ ബാലന്‍സ് നോക്കുന്നതിനിടെയാണ് ഇതിന്റെ ട്രാക്കില്‍ പണം ഇരിക്കുന്നത് കണ്ടത്.
 
ഇവര്‍ പണമെടുത്ത് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫീസര്‍ രാധാകൃഷ്ണന് കൈമാറി. ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികള്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനുമായെത്തുന്ന എ.ടി.എം. കൗണ്ടറാണിത്.