അക്ഷരങ്ങളോടുള്ള പ്രണയം അണയാതെ; 95ാം വയസിൽ മാധവിയമ്മയ്ക്ക് പരീക്ഷക്കാലം


ഇതൊക്കെയെന്ത്... സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന പഠ്ന ലിഖ്ന അഭിയാൻ മികവുത്സവത്തിൽ പരീക്ഷയ്ക്കെത്തിയ ജില്ലയിലെ ഏറ്റവും മുതിർന്ന പരീക്ഷാർഥി 95-കാരി മാധവിയും പ്രായം കുറഞ്ഞ പരീക്ഷാർഥി 24-കാരി സൂര്യയും നർമം പങ്കിടുന്നു. പാലക്കാട് ആലത്തൂർ പുതിയങ്കം ജി.യു.പി.എസ്സിലെപരീക്ഷാകേന്ദ്രത്തിൽനിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. രതീഷ്

ആലത്തൂർ: എൺപത്തിയാറ് വർഷം മുമ്പ് രണ്ടാംക്ലാസിന്റെ പടിയിറങ്ങിപ്പോയ മാധവിയമ്മ പുതിയങ്കം ഗവ. യു.പി. സ്‌കൂളിലേക്ക് വീണ്ടുമെത്തി. ജീവിത പരീക്ഷകൾ ഒരുപാട് നേരിട്ടെങ്കിലും തനിക്ക് ഒരങ്കത്തിനുകൂടി ബാല്യമുണ്ടെന്ന് തെളിയിക്കാനായിരുന്നു ഈ 95-കാരിയുടെ ശ്രമം. സാക്ഷരതാ മിഷന്റെ പഠ്‌നാ ലിഖ്‌നാ അഭിയാൻ പ്രാഥമിക പരീക്ഷയെഴുതാനാണ് സ്കൂളിലേക്കുള്ള മാധവിയമ്മയുടെ രണ്ടാംവരവ്.

ഡ്രൈവറായിരുന്ന പുതിയങ്കം പേഴുമ്പറമ്പിൽ പരേതനായ കരുണാകരനാണ് മാധവി അമ്മയുടെ ഭർത്താവ്. ജീവിത പ്രാരബ്ധങ്ങളിൽ കുരുങ്ങി രണ്ടാംക്ലാസിൽ പഠിപ്പ് നിർത്തി. ചെറുപ്പത്തിലേ തന്നെ വിവാഹം. 45 വർഷം മുമ്പ് ഭർത്താവ് മരിച്ചു. പിന്നീട് നാല് മക്കളെ വളർത്താനുള്ള പെടാപ്പാട്. ഇതിനുവേണ്ടി കർഷകത്തൊഴിലാളിയായി. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും രണ്ടാംക്ലാസിൽ കൈവിട്ടുപോയ അക്ഷരങ്ങളോടുള്ള പ്രണയം മനസ്സിൽ അണയാതെ സൂക്ഷിച്ചു. ജനകീയ സാക്ഷരതാ പ്രസ്ഥാനം തുടങ്ങിയ കാലത്ത് പഠിക്കാൻ ശ്രമിച്ചെങ്കിലും സാഹചര്യം ഒത്തുവന്നില്ല.

പഠ്‌നാ ലിഖ്‌നാ പദ്ധതി ആരംഭിച്ചപ്പോൾ സാക്ഷരതാ പ്രേരക് അംബുജം മാധവി അമ്മയെ ക്ലാസിലേക്ക് ക്ഷണിച്ചു. അങ്ങനെ അക്ഷരങ്ങളുമായുള്ള ചങ്ങാത്തം വീണ്ടും ആരംഭിച്ചു. പഠ്‌നാ ലിഖ്‌നാ പദ്ധതിയുടെ പ്രാഥമികതല പരീക്ഷയാണ് ഞായറാഴ്ച എഴുതിയത്. ജില്ലയിൽ പരീക്ഷ എഴുതിയ അരലക്ഷത്തോളം പഠിതാക്കളിൽ ഏറ്റവും പ്രായംകൂടിയയാളായിരുന്നു അവർ. പുതിയങ്കം സ്‌കൂളിൽ മാധവിയമ്മക്കൊപ്പം പരീക്ഷ എഴുതിയ 24-കാരിയായ സൂര്യയായിരുന്നു ഈ കേന്ദ്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പഠിതാവ്. ഒരേ ബെഞ്ചിലിരുന്ന് അവർ പരീക്ഷ എഴുതിയതും കൗതുകമായി. പഴനിയിൽ ജനിച്ചുവളർന്ന സൂര്യ വിവാഹിതയായാണ് ആലത്തൂരിലെത്തിയത്. ശരിക്കും നാട്ടുകാരിയായി മാറാനാണ് മലയാളം പഠിച്ചുതുടങ്ങിയത്. ആലത്തൂർ നെല്ലിയാങ്കുന്നം കേന്ദ്രത്തിൽ 94-കാരി മാങ്ങോടിയും പരീക്ഷ എഴുതാനെത്തിയിരുന്നു.

കെ.ഡി. പ്രസേനൻ എം.എൽ.എ. ചോദ്യാവലി നൽകി പരീക്ഷ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി തുടങ്ങിയവർ സന്നിഹിതരായിരുന്നു. മാധവിയമ്മയുടെ പാട്ടോടെയാണ് പരീക്ഷ ആരംഭിച്ചത്. മറ്റ് പഠിതാക്കളും സാക്ഷരതാപ്രവർത്തകരും കൈത്താളവുമായി ഒപ്പം കൂടി. പരീക്ഷ കഴിഞ്ഞ് പുറത്തെത്തിയ മാധവിയമ്മയെ അഭിനന്ദിക്കാൻ സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ മനോജ് സെബാസ്റ്റ്യനും എത്തിയിരുന്നു.

Content Highlights: padhna likhna- madhavi amma written exam her 95th year old

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022

More from this section
Most Commented