സദ്യ വിളമ്പി, ഓണക്കോടി സമ്മാനിച്ച് ഉമ്മൻ ചാണ്ടി; ഇത്തവണത്തെ ഓണം അർബുദരോഗികൾക്കൊപ്പം


Photo: https://www.facebook.com/oommenchandy.official

തിരുവനന്തപുരം: അർബുദരോഗികൾക്ക് ചികിത്സാസഹായം നൽകിയും ഓണസദ്യ വിളമ്പിയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ തിരുവോണം. ഉമ്മൻചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയിലാണ് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ നേതൃത്വത്തിൽ തിരുവോണ സാന്ത്വനം പരിപാടി സംഘടിപ്പിച്ചത്.

തിരുവനന്തപുരം ആർ.സി.സി.യിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നിർധനരോഗികളെ പ്രത്യേക വാഹനത്തിൽ കൊണ്ടുവന്നു. ഉമ്മൻചാണ്ടി, ഭാര്യ മറിയാമ്മ ഉമ്മൻ, മകൾ മരിയ ഉമ്മൻ, കൊച്ചുമകൻ എഫിനോയ് ഉമ്മൻ റിച്ചി എന്നിവർക്കൊപ്പം ഇവർ ഓണസദ്യ കഴിച്ചു. തുടർച്ചയായി ഏഴാം വർഷമാണ് ഉമ്മൻചാണ്ടിയുടെ വസതിയിൽ തിരുവോണ സഹായവിതരണവും ഓണസദ്യയും നടക്കുന്നത്. സംഘാടകരായ മുൻ കെ.പി.സി.സി. സെക്രട്ടറി എം.എ.ലത്തീഫ്, അസീസ്, ശ്രീചന്ദ്, ശരത്, ഇളമ്പ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Content Highlights: oommen chandy onam celebration with cancer patients


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented