• മന്ത്രി ജി. സുധാകരനിൽനിന്ന് ചുനക്കര തിരുവൈരൂർ ക്ഷേത്രഭരണസമിതി സെക്രട്ടറി ജി. ബാബുരാജ് ചെക്ക് ഏറ്റുവാങ്ങുന്നു
ചാരുംമൂട് : മകളുടെ വിവാഹത്തിനു മുന്നോടിയായിനടന്ന ചടങ്ങിൽ പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിനായി ഒരുലക്ഷം രൂപ സംഭാവനചെയ്ത് കുടുംബം മാതൃകയായി.
ചുനക്കര നടുവിൽ ശ്രീലകത്തിൽ (നിമ്പട ശങ്കരമംഗലത്ത്) ആർ. സുരേഷ് കുമാറാ(മണിക്കുട്ടൻ)ണ് മകൾ ഡോ. ശ്രീലക്ഷ്മിയുടെ വിവാഹത്തോടനുബന്ധിച്ച് ഞായറാഴ്ച നടന്ന ചടങ്ങിൽ ചുനക്കര തിരുവൈരൂർ ക്ഷേത്രഭരണസമിതിയുടെ മഹാദേവ മംഗല്യനിധിയിലേക്ക് ആദ്യസംഭാവന നൽകിയത്.
സുരേഷ് കുമാർ മന്ത്രി ജി. സുധാകരന് കൈമാറിയ ചെക്ക് മന്ത്രിയിൽനിന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി ജി. ബാബുരാജ് ഏറ്റുവാങ്ങി. പത്തനംതിട്ട കുളനട ഗീതാഞ്ജലിയിൽ ബാലകൃഷ്ണൻ നായരുടെ മകൻ അഖിൽ നായരും ശ്രീലക്ഷ്മിയും തമ്മിലുള്ള വിവാഹം തിങ്കളാഴ്ച ചുനക്കര ക്ഷേത്രത്തിൽ നടന്നു.ചുനക്കര ക്ഷേത്രത്തിന്റെ പരിധിയിലുള്ള ആറുകരകളിൽനിന്ന് എല്ലാവർഷവും തിരഞ്ഞെടുക്കുന്ന ആറ്‌് നിർധനരായ പെൺകുട്ടികളുടെ വിവാഹമാണ് ക്ഷേത്രഭരണസമിതി നടത്തിക്കൊടുക്കുന്നത്. ഇതിനായി താത്പര്യമുള്ളവർ ക്ഷേത്രത്തിൽനിന്നുള്ള അപേക്ഷ അതത് കരകളിലെ കരനാഥൻമാർക്ക് നൽകണം.
Content Highlights: One lakh for marriage of poor girls
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..