ചിറക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. 25-ാം വാർഷികാഘോഷത്തിൽ നടത്തിയ വിവാഹത്തിലെ വധൂവരന്മാർക്കൊപ്പം സി.ഡി.എസ്. അംഗങ്ങൾ.
ചാത്തന്നൂര്‍: നിര്‍ധനകുടുംബത്തിലെ പെണ്‍കുട്ടിക്ക് മാംഗല്യമൊരുക്കി ചിറക്കര ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. 25-ാംവാര്‍ഷികാഘോഷം നടത്തി.
ചിറക്കര എട്ടാംവാര്‍ഡിലെ ചെന്നക്കോട് വീട്ടില്‍ ഷീജയുടെയും കല്ലുവാതുക്കല്‍ മാടന്‍പൊയ്ക ചരുവിള വീട്ടില്‍ മഹേഷിന്റെയും വിവാഹമാണ് നടത്തിയത്.
നെടുങ്ങോലത്തെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ മുന്‍മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, ജി.എസ്.ജയലാല്‍ എം.എല്‍.എ., ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
പരിപാടിക്ക് മുന്‍കൈയെടുത്ത കുടുംബശ്രീ ചെയര്‍പേഴ്സണ്‍ റിജയെയും പിന്തുണനല്‍കി ഒപ്പം നിന്ന സി.ഡി.എസ്. അംഗങ്ങളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും മേഴ്സിക്കുട്ടിയമ്മ അഭിനന്ദിച്ചു. ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റ് പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പ്രചോദനമാകുമെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Content Highlights: on the occasion of kudumbasree 25 th anniversary celebration they helped woman to get married
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..