പ്രളയദുരിതത്തില്‍പ്പെട്ട നാലു കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും; സന്ന്യാസിനി സമൂഹത്തിന്റെ നല്ലമാതൃക


മേഴ്‌സിവില്ല വീടുകളുടെ താക്കോൽദാനം ആരാധന സന്ന്യാസിനി സമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ഗ്രേസ് കൊച്ചുപാലിയത്ത് നിർവഹിക്കുന്നു.

തൊടുപുഴ: പ്രളയദുരിതത്തിലകപ്പെട്ട നാല് കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നല്‍കി ദിവ്യ കാരുണ്യ ആരാധന സന്ന്യാസിനി സമൂഹം. ആരാധന സഭയുടെ കോതമംഗലം സെന്റ് മേരീസ് പ്രൊവിന്‍സാണ് ദുരിതക്കയത്തിലായ കുടുംബങ്ങള്‍ക്ക് നന്മയുടെ വെളിച്ചം പകര്‍ന്നത്.

ഇവരുടെ ദുരിതമറിഞ്ഞ് മഠത്തിന്റെ ഒരേക്കര്‍ സ്ഥലത്ത് മേഴ്സി വില്ല എന്ന പേരിലാണ് ഭവനങ്ങള്‍ നിര്‍മിച്ചത്. താക്കോല്‍ വെഞ്ചരിപ്പ് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നിര്‍വഹിച്ചു.

വീടുകളുടെ വെഞ്ചരിപ്പ് ചിലവ് ക്രിസ്തുരാജ പള്ളി വികാരി ഫാ.ജോസഫ് കൂനാനിക്കലും നിര്‍വഹിച്ചു. ആരാധന സന്ന്യാസിനി സമൂഹം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ഗ്രേസ് കൊച്ചുപാലിയത്ത് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു.

സിസ്റ്റര്‍ ആനി കുറിച്ചിയേല്‍, ആലക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം, പി.എം.മാനുവല്‍ എന്നിവര്‍ പങ്കെടുത്തു.

content highlights: nuns assists flood affected families

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented