കോഴിക്കോട്: സപ്തദിന എൻ.എസ്.എസ് ക്യാമ്പിൻ്റെ ഭാഗമായി  ക്രിസ്മസ് ദിനത്തിൽ പ്രൊവിഡൻസ് വിമൻസ് കോളേജിലെ വിദ്യാർഥികൾ നൂറു പൊതിച്ചോർ  വിതരണം ചെയ്തു. ആശുപത്രി രോഗികൾ, അശരണർ, ശുചീകരണ പ്രവർത്തകർ പൊലീസ് തുടങ്ങി സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ ഉള്ളവർക്കായിരുന്നു ഭക്ഷണവിതരണം.

അന്തരിച്ച പ്രശസ്ത എഴുത്തുകാരി സുഗതകുമാരിയുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കഴിഞ്ഞ ദിവസം പൊതു സ്ഥലങ്ങളിൽ നൂറു വൃക്ഷ തൈകൾ എൻ.എസ്.എസിൻ്റെ നേതൃത്വത്തിൽ നട്ടിരുന്നു. 

വർഷങ്ങളായി നടന്നു വരുന്ന സപ്ത ദിന എൻ.എസ്.എസ്. ക്യാമ്പ് ഇത്തവണ ഓൺലൈനായാണ് നടക്കുന്നത്. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഓൺലൈൻ ക്യാമ്പിന് നിറം പകരുകയാണ് വിദ്യാർഥികൾ.

 

Content Highlights: NSS Volunteers distributed food packets on Christmas Day