അനുദീപ്, മിനുഷ| PhotoCourtesy: instagram.com|travel_nirvana
വിവാഹത്തിനു പിന്നാലെ ഹണിമൂണിന് പോകാന്‍ ഒരുങ്ങുന്നവരാണ് ഭൂരിഭാഗം ദമ്പതിമാരും. എന്നാല്‍ വിവാഹം കഴിഞ്ഞ ഉടന്‍ ഹണിമൂണിനു പോകാതെ സമീപത്തെ ബീച്ച് വൃത്തിയാക്കാന്‍ ഇറങ്ങിയ ഒരു ഭാര്യയും ഭര്‍ത്താവുമുണ്ട് കര്‍ണാടകയില്‍.
അനുദീപ് ഹെഗ്ഡയും മിനുഷ ഹെഗ്ഡെയുമാണ് ഈ ദമ്പതികള്‍. ഉഡുപ്പി ജില്ലയിലെ ബൈന്ദൂരിന് സമീപത്തെ സോമേശ്വര ബീച്ചാണ് ഇരുവരും ചേര്‍ന്ന് വൃത്തിയാക്കിയത്.
|Photo Courtesy: www.instagram.com/travel nirvana
ഒന്നും രണ്ടുമല്ല, അഞ്ഞൂറു കിലോയോളം മാലിന്യങ്ങളാണ് ഇവര്‍ ഇവിടെനിന്ന് നീക്കം ചെയ്തത്. ബീച്ച് വൃത്തിയാക്കാനുള്ള ഇവരുടെ ശ്രമത്തെ കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ അറിഞ്ഞ നിരവധിപേരാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.
രണ്ടുപേര്‍ക്ക് മാറ്റം കൊണ്ടുവരാന്‍ സാധിക്കുമോ എന്ന ചോദ്യവുമായി ബീച്ചിന്റെ ഒരു വീഡിയോ അനുദീപ് ഈ മാസം ആദ്യം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
രണ്ടാഴ്ച മുന്‍പാണ് തങ്ങള്‍ വിവാഹിതരായതെന്നും ഹണിമൂണ്‍ ആഘോഷിക്കാന്‍ പോകുന്നതിന് മുന്‍പ് ഈ ബീച്ച് വൃത്തിയാക്കാന്‍ തീരുമാനിച്ചുവെന്നും അനുദീപ് ട്വീറ്റില്‍ പറയുന്നുണ്ട്. പ്ലാസ്റ്റിക് കുപ്പികളും ചെരിപ്പുകളും കടലാസ് കൂടുകളുമൊക്കെ നിറഞ്ഞ ബീച്ചിന്റെ ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍.
ബീച്ച് വൃത്തിയാക്കലിനെ സംതൃപ്തി നല്കുന്ന അനുഭവം എന്നാണ് അനുദീപും മിനുഷയും വിശേഷിപ്പിച്ചത്. താന്‍ വളര്‍ന്ന പ്രദേശത്തെ ബീച്ച് ഇത്രയും മോശം അവസ്ഥയില്‍ കിടക്കുന്നത് കാണാന്‍ സാധിക്കുമായിരുന്നില്ലെന്ന് അനുദീപ് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
ഹണിമൂണിനായി വിശേത്തു പോകാനിരിക്കുകയായിരുന്നു അനുദീപും മിനുഷയും. എന്നാല്‍ കോവിഡ് സാഹചര്യവും മറ്റും കാരണം അത് സാധിച്ചില്ല. ഇതോടെയാണ് ബീച്ച് വൃത്തിയാക്കലിനായി ഇരുവരും ഇറങ്ങുകയായിരുന്നു.
കഴിഞ്ഞ നവംബര്‍ 18നായിരുന്നു ഇവരുടെ വിവാഹം. പിറ്റേന്ന് നടക്കാന്‍ പോയപ്പോഴാണ് ബീച്ച് വൃത്തിയാക്കലിനെ കുറിച്ച് ഇവര്‍ തീരുമാനം എടുത്തത്. മുന്‍പും ഇത്തരം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അനുദീപ് പങ്കെടുത്തിട്ടുണ്ട്.
മനസ്സില്‍ തോന്നിയ കാര്യം അുദീപ് മിനുഷയോട് പറഞ്ഞപ്പോള്‍ അവരും സമ്മതിക്കുകയായിരുന്നു. നവംബര്‍ 27നും ഡിസംബര്‍ അഞ്ചിനും ഇടയില്‍ തീരത്തുനിന്ന് ഏകദേശം എഴുപതു ശതമാനത്തോളം മാലിന്യങ്ങളാണ് ഇവര്‍ നീക്കം ചെയ്തത്.
തങ്ങളുടെ ശുചീകരണ പ്രവര്‍ത്തനത്തില്‍ മറ്റു പലരും പങ്കാളികളാകാന്‍ എത്തിയപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നും അനുദീപ് പറയുന്നു. എണ്ണൂറു കിലോയോളം മാലിന്യം ഇത്തരത്തില്‍ നീക്കം ചെയ്യാന്‍ സാധിച്ചുവെന്നും അനുദീപും മിനുഷയും കൂട്ടിച്ചേര്‍ത്തു.
കടപ്പാട്: indianexpress.com
content highlights: newlywed couple cleans beach before honeymoon gets appreciation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..