വിമൽദേവിനും ശ്രീദേവിക്കും ബിനാനിപുരം പോലീസ് സമ്മാനം നൽകുന്നു
കടുങ്ങല്ലൂര്‍(എറണാകുളം): ബിനാനിപുരത്തെ അതിഥിത്തൊഴിലാളി ക്യാമ്പുകളിലെല്ലാം തിങ്കളാഴ്ച കല്യാണസദ്യയായിരുന്നു. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ പീടികപ്പടി ചൂരക്കോട്ടയില്‍ സരസന്റെ മകള്‍ ശ്രീദേവിയുടെയും പിറവം സ്വദേശി വിമല്‍ദേവിന്റെയും കല്യാണസദ്യയാണ് ഈ ലോക്ക്ഡൗണ്‍കാലത്ത് 500 തൊഴിലാളികള്‍ ഉണ്ടത്.
ശ്രീദേവിയുടെ വിവാഹം തിങ്കളാഴ്ച നടത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നതാണ്. ലോക്ക്ഡൗണ്‍ വന്നെങ്കിലും വരന്റെ വീട്ടുകാരും സമ്മതമറിയിച്ചതോടെ ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് അന്നുതന്നെ വിവാഹം നടത്താന്‍ തീരുമാനിച്ചു. ആയിരത്തിലധികം പേര്‍ക്ക് സദ്യയൊരുക്കി നടത്താനിരുന്ന വിവാഹച്ചടങ്ങില്‍ ആകെ 20 പേര്‍ മാത്രമേ പങ്കെടുത്തുള്ളൂ.
എന്നാല്‍, 500 പേര്‍ക്ക് ഇവര്‍ സദ്യയൊരുക്കി കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ വ്യവസായമേഖലയില്‍ പണിയില്ലാതെ കഴിയുന്ന അതിഥിത്തൊഴിലാളികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. തയ്യാറാക്കിയ ഭക്ഷണം വിതരണത്തിനായി ബിനാനിപുരം പോലീസിനെ ഏല്‍പ്പിച്ചു. പ്രോട്ടോക്കോള്‍ അനുസരിച്ച് വിവാഹം നടത്തിയതിനെ തുടര്‍ന്ന് വിമല്‍ദേവിനും ശ്രീദേവിക്കും സി.ഐ. സുധീഷ്‌കുമാര്‍, എസ്.ഐ. എ.കെ. സുധീര്‍, എ.എസ്.ഐ. ഹരി എന്നിവര്‍ ചേര്‍ന്ന് മധുരം നല്‍കി.
content highlights: newly wed couple gives food to migrant labours
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..