നവദമ്പതിമാരായ വിഷ്ണു വിക്രമൻ, വിശ എന്നിവർ നൽകിയ ടെലിവിഷൻ കെ.പി.സി.സി. നിർവാഹകസമിതി അംഗം തങ്കച്ചി പ്രഭാകരൻ ഏറ്റുവാങ്ങുന്നു.
ചവറ സൗത്ത് : പുതുജീവിതത്തിലേക്ക് നന്മയുടെ വെളിച്ചംവിതറിയാണ് പോകേണ്ടതെന്ന പഴമൊഴി അന്വര്‍ഥമാക്കിയിരിക്കുകയാണ് ചവറ തെക്കുംഭാഗം സ്വദേശിയായ വിഷ്ണു വിക്രമനും വിശയും. ഇതിന് അവസരമൊരുക്കിയതാകട്ടെ വിദ്യാര്‍ഥിസംഘടനയായ കെ.എസ്.യു.വും.
കതിര്‍മണ്ഡപത്തില്‍നിന്നൊരു ടെലിവിഷന്‍ ചലഞ്ച് പദ്ധതിയിലൂടെ മേലില പഞ്ചായത്തിലെ ഒരു കുടുംബത്തിലെ നാല് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാണ് ടി.വി. നല്‍കിയത്.
കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം തങ്കച്ചി പ്രഭാകരന്‍, നവദമ്പതിമാരുടെ കൈയില്‍നിന്ന് ടി.വി.വാങ്ങി മേലിലയിലെ കുടുംബത്തിന് നല്‍കി. കെ.എസ്.യു. ജില്ലാ സെക്രട്ടറി അതുല്‍ എസ്.പി., ആര്‍.സ്‌നേഹ, ഡി.കെ.അനില്‍കുമാര്‍, അതുല്‍ തകിടിവിള, അനുരാഗ് താമരാല്‍, തമീംരാജ്, ശ്യാം തെക്കുംഭാഗം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
content highlights: newly wed couple donates television to students for online class
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..