മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് നവദമ്പതിമാർ നൽകുന്ന തുക സി.പി.എം. വളാഞ്ചേരി ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ ഏറ്റുവാങ്ങുന്നു.
വളാഞ്ചേരി(മലപ്പുറം): മുഖ്യമന്ത്രിയുടെ വാക്സിന് ചാലഞ്ചിലേക്ക് തുക സംഭാവന ചെയ്ത് നവദമ്പതിമാര്‍.
കാവുംപുറം കണ്ടരങ്ങത്ത് തുളസീദാസിന്റേയും വിജയലക്ഷ്മിയുടേയും മകന് സന്ദീപും കീഴാറ്റൂരിലെ അഞ്ജിതയും തമ്മിലുള്ള വിവാഹത്തിനുശേഷം വിവാഹവേദിയില്വെച്ചാണ് ഇവര്‍ തുക കൈമാറിയത്. സി.പി.എം. വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ.പി. ശങ്കരന് തുക ഏറ്റുവാങ്ങി.
എന്‍. വേണുഗോപാലന്‍, അജി കോട്ടീരി, യാസര്‍ പാറക്കല്‍, രവി, പാറക്കല്‍ ഖമറുദ്ദീന് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ. കാവുംപുറം മേഖലാ കമ്മിറ്റി നടത്തിവരുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്കുള്ള ഭക്ഷണവിതരണത്തിലും വധൂവരന്മാര് പങ്കെടുത്തു. ഡി.വൈ.എഫ്.ഐ. കാവുംപുറം മേഖലാകമ്മിറ്റി അംഗമാണ് സന്ദീപ്.
content highlights: newly wed couple donates money to vaccine challenge
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..