നേവിസ് സാജന്റെ ഓർമദിനത്തില്‍ അവയവങ്ങള്‍ സ്വീകരിച്ചവർ ഒത്തുചേർന്നു; മനുഷ്യസ്നേഹത്തിന്‍റെ മനോഹര കാഴ്ച


ചടങ്ങിനെത്തിയ വിശിഷ്ടാതിഥികൾ വേദിയിൽ

കോട്ടയം: നേവിസ് സാജന്റെ ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ അവയവങ്ങൾ സ്വീകരിച്ചവർ ഒത്തുചേർന്നു. ആദ്യമായാണ് ഒരാളുടെ അവയവങ്ങൾ സ്വീകരിച്ചവരെല്ലാം ഒരു പൊതുചടങ്ങിൽ ഒരുമിക്കുന്നത്. ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരികരംഗത്തെ പ്രമുഖരും പങ്കെടുത്തു. കേരള സർക്കാരിന്റെ അവയവദാന കൂട്ടായ്മയായ മൃതസഞ്ജീവനിയുടെ ആഭിമുഖ്യത്തിലാണ് അവയവദാനത്തെ പ്രോത്സാഹിപ്പിക്കുകയെന്ന മഹത്തായ ഉദ്ദേശത്തോടെ ഓർഗൻ ഡൊണേഷൻ ക്യാംപെയ്ൻ നടത്തിയത്.

നേവിസിന്റെ ഓർമ്മയ്ക്കായി രൂപീകരിച്ചിരിക്കുന്ന ജീവകാരുണ്യ സംഘടനയായ നേവിസ് നുവോ ഫൗണ്ടേഷന്റെ പ്രവർത്തനോദ്ഘാടനവും ചടങ്ങിൽ നടന്നു. തിരുവല്ല അതിരൂപത മെത്രാൻ തോമസ് മാർ കുറീലോസ്, ജോസ് കെ. മാണി എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയ പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.കഴിഞ്ഞ വർഷം സെപ്റ്റംബർ 24-നാണ് രക്തത്തിൽ ​ഗ്ളൂക്കോസിന്റെ സാന്നിധ്യം കുറയുന്ന അവസ്ഥയായ ഹൈപ്പോഗ്ളൈസീമിയ ബാധിച്ച് കളത്തിപ്പടി പീടികയിൽ വീട്ടിൽ സാജൻ മാത്യുവിന്റെയും ഷെറിൻ സാജന്റെയും മകൻ നേവിസ് സാജൻ (25) അന്തരിച്ചത്. ബന്ധുക്കൾ അവയവദാനത്തിന് സമ്മതം അറിയിച്ചതിനെ തുടർന്ന് കൊച്ചി രാജഗിരി ആശുപത്രി അധികൃതർ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു. മൃതസഞ്ജീവനി അധികൃതരെ അറിയിച്ച് സ്വീകർത്താക്കളെ കണ്ടെത്തി .

നേവിസിന്റെ കണ്ണുകൾ, കൈകൾ, ഹൃദയം, വൃക്ക, കരൾ എന്നീ അവയങ്ങളാണ് ദാനം ചെയ്തത്. ഹൃദയം സ്വീകരിച്ച പ്രേംചന്ദ്, കൈകൾ സ്വീകരിച്ച ബസവന ഗൗഡ, വൃക്ക സ്വീകരിച്ച അൻഷിഫ്, ബെന്നി, കരൾ സ്വീകരിച്ച വിനോദ് ഉൾപ്പെടെയുള്ളവർ ഒരു വേദിയിലെത്തുമ്പോൾ അവയവദാന ബോധവത്കരണത്തിനപ്പുറം മനുഷ്യസ്നേഹത്തിന്റെ മനോഹരമായ ഒരു കാഴ്ച കൂടിയായി നേവിസ് സാജൻ അനുസ്മരണദിനം.

Content Highlights: Navis Sajan, organ recipients, gathered on death anniversary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented