'ഇതിലും വലിയ പ്രചോദനമില്ല'; അർബുദത്തിന്റെ വേദനകൾ വലിച്ചെറിഞ്ഞ് നാരായണൻ ഉണ്ണി ഓടിയത് 5 കിലോമീറ്ററോളം


ചികിത്സ നടത്തിയ എറണാകുളത്തെ അമൃത ആശുപത്രിയിലെ ഡോക്ടറോട് മാരത്തണിൽ പങ്കെടുക്കാൻ അനുവാദം ചോദിച്ചു. മനസ്സിന് കരുത്തുണ്ടെങ്കിൽ പങ്കെടുത്തുകൊള്ളാൻ ഡോക്ടർ‌ പറഞ്ഞു. വെള്ളിയാഴ്ച പാലായിലെത്തി. ശനിയാഴ്ച രാവിലെയാണ് മത്സരത്തിൽ പങ്കെടുത്തത്.

പാലാ മാരത്തൺ ഓടിയെത്തിയ നാരായണൻ ഉണ്ണി സംഘാടകർ നൽകിയ സ്വീകരണത്തിന് നന്ദി പറയുന്നു

പാലാ: അർബുദം തോറ്റു; ഈ മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ. അർബുദത്തിന്റെ വേദനകൾ വലിച്ചെറിഞ്ഞ് നാരായണൻ ഉണ്ണി പാലായിലെ വീഥികളിലൂടെ ഓടി. അഞ്ച് കിലോമീറ്റർ മാരത്തൺ പൂർത്തിയാക്കിയ ഈ മനുഷ്യനെ കണ്ടവർ പറഞ്ഞു, ഇതിലും വലിയ പ്രചോദനം ഇല്ലെന്ന്. എഴുപത്തഞ്ചാം വയസ്സിലേക്ക് കടക്കുന്ന മുൻസൈനിക ഓഫീസർ, രാജ്യസ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷവേളയിൽ ഇതിൽപ്പരം എന്താവേശമാണ് സമൂഹത്തിന് പകരേണ്ടതെന്ന് മാരത്തൺ സംഘാടകരും ചോദിച്ചു.

ആലുവ വെസ്റ്റ് കടുങ്ങല്ലൂർ കൃഷ്ണകൃപയിൽ നാരായണൻ ഉണ്ണി ആർമിയിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറായിരുന്നു. ഒരുവർഷം മുമ്പാണ് പ്രോസ്‌റ്റേറ്റ് അർബുദം ബാധിച്ചത്. ജനുവരിയിൽ ശസ്ത്രക്രിയനടത്തി. ഏറെനാൾ വിശ്രമിച്ചു. 30 തവണ റേഡിയേഷൻ നടത്തി. മുമ്പ് സ്ഥിരമായി മാരത്തണുകളിൽ പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ വീണ്ടും ട്രാക്കിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം മെല്ലെ നടന്നുതുടങ്ങി. പിന്നെ അൽപ്പാൽപ്പമായി ഒാടി.

അതിനിടെയാണ്, പാലായിലെ മാരത്തൺ മത്സരത്തെക്കുറിച്ച് കേൾക്കാനിടയായത്. ചികിത്സ നടത്തിയ എറണാകുളത്തെ അമൃത ആശുപത്രിയിലെ ഡോക്ടറോട് മാരത്തണിൽ പങ്കെടുക്കാൻ അനുവാദം ചോദിച്ചു. മനസ്സിന് കരുത്തുണ്ടെങ്കിൽ പങ്കെടുത്തുകൊള്ളാൻ ഡോക്ടർ‌ പറഞ്ഞു. വെള്ളിയാഴ്ച പാലായിലെത്തി. ശനിയാഴ്ച രാവിലെയാണ് മത്സരത്തിൽ പങ്കെടുത്തത്.

കേരളത്തിലെ മുൻ ദേശീയ കായികതാരങ്ങളടെ കൂട്ടായ്മയായ സ്‌പോട്‌സ് ലെഗൻസി ഫൗണ്ടേഷനാണ് പാലായിൽ ഓൾ കേരള മിനിമാരത്തൺ സംഘടിപ്പിച്ചത്. വിജയകരമായി ഓടിയെത്തിയ നാരായണൻ ഉണ്ണിയെ സംഘാടകർ പ്രത്യേകം അഭിനന്ദിച്ചു.

പട്ടാളത്തിൽനിന്ന് വിരമിച്ചശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായും ജോലി നോക്കിയിരുന്നു. രോഗാവസ്ഥയിലും മത്സരം പൂർത്തിയാക്കാൻ സാധിച്ചതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് നാരായണൻ ഉണ്ണി പറഞ്ഞു. ഇനിയും മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ കായികതാരങ്ങൾക്കും ആവേശം. ശ്രീചന്ദ്രികയാണ് ഭാര്യ. മക്കൾ: നവനീത്, വിനീത്.

Content Highlights: Narayanan unni who suffers cancer - participated in marathon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented