കൊടുങ്ങല്ലൂർ ഗവ. ഗേൾസ് സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് നൽകുന്ന ടിവികൾ എൻ.എസ്.എസ്. ലീഡർ പി.എസ്. നന്ദന, ആർ. നീരജ, പി.വി. നന്ദന എന്നിവർ ചേർന്ന് പ്രിൻസിപ്പൽ ആശാ ആനന്ദിനെ ഏൽപ്പിക്കുന്നു.
കൊടുങ്ങല്ലൂര്‍: സഹപാഠികള്‍ക്കായി സ്വര്‍ണക്കമ്മല്‍ മോഹം ഉപേക്ഷിച്ച് നന്ദന. ഓണ്‍ലൈന്‍ പഠനത്തിന് കൂട്ടുകാരില്‍ പലര്‍ക്കും ടിവിയില്ലെന്ന് അറിഞ്ഞതോടെ കമ്മല്‍ വാങ്ങുവാന്‍ സ്വരുക്കൂട്ടിയ പണം നന്ദന സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിച്ചു, കൂട്ടുകാര്‍ക്കായി പുത്തന്‍ ടിവി വാങ്ങാന്‍.
കൊടുങ്ങല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയും എന്‍.എസ്.എസ്. യൂണിറ്റ് ലീഡറുമാണ് പി.എസ്. നന്ദന.
സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന മൂന്ന് ടിവികളില്‍ ഒരെണ്ണം നന്ദനയുടെ പണംകൊണ്ട് വാങ്ങിയതാണ്. ഇതോടൊപ്പം ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ വകയായി രണ്ട് ടിവികള്‍ കൂടി നല്‍കി.
content highlights: nandana student who donates money to bought tv for classmates


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..