വിട്ടുവീഴ്ചയില്ലാത്ത സാഹോദര്യം: ഹിന്ദുസ്ത്രീയുടെ സംസ്‌കാരത്തിന് സഹായഹസ്തവുമായി മുസ്‌ലിങ്ങൾ


സഹോദരി സഹോദരന്മാരെ പോലെ ഇവിടെ കഴിയാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെന്ന് പ്രദേശവാസി പറയുന്നു.

Photo: Screengrab/ https://twitter.com/Shaad_Bajpe

മൈസൂരു: സംസ്ഥാനത്ത് സാമുദായിക സംഘർഷങ്ങൾ അസ്വസ്ഥത സൃഷ്ടിക്കവേ മൈസൂരുവിൽനിന്നൊരു മതമൈത്രിയുടെ വാർത്ത. മൂവായിരത്തിലധികം മുസ്‌ലിംകുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് 40 വർഷമായി കഴിഞ്ഞിരുന്ന ഹിന്ദുസ്ത്രീയുടെ സംസ്കാരച്ചടങ്ങിനു സഹായഹസ്തവുമായി മുസ്‌ലിങ്ങൾ രംഗത്തെത്തി.

നഗരത്തിലെ ഗൗസിയാ നഗറിലായിരുന്നു സാഹോദര്യസ്നേഹമുണർത്തുന്ന സംഭവം. ഗൗസിയാ നഗർനിവാസിയായ ജയക്ക(61)യാണ് ശനിയാഴ്ച മരിച്ചത്. പ്രദേശത്ത് കഴിഞ്ഞിരുന്ന ഏക ഹിന്ദുവാണ് ഇവർ. മകനും മരുമകളുമല്ലാതെ മറ്റു ബന്ധുക്കൾ ഇവർക്കുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് പ്രദേശത്തെ മുസ്‌ലിങ്ങൾ സംസ്കാരത്തിനുള്ള സഹായവുമായി സ്വയംമുന്നോട്ടുവന്നു. അമ്പതോളം മുസ്‌ലിങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

‘‘പതിറ്റാണ്ടുകളായി സഹോദരീസഹോദരന്മാരെപ്പോലെയാണ് ഞങ്ങളെല്ലാവരും കഴിയുന്നത്. എന്നാൽ, രാഷ്ട്രീയക്കാർ അവരുടെ രാഷ്ട്രീയനേട്ടത്തിനായി വിദ്വേഷം വളർത്തി. ഏതു സമുദായത്തിൽപ്പെട്ട ആളുകൾ സഹായത്തിന് അഭ്യർഥിച്ചാലും ഞങ്ങളുണ്ടാകും’’

-പ്രദേശവാസി തൻവീർ പാഷ പറയുന്നു.

Content Highlights: Muslims join hands for Hindu woman’s last rites

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented