കല്യാണിഅമ്മയ്ക്ക് ഓണസമ്മാനമായി മുസ്‌ലിം ലീഗിന്റെ കാരുണ്യഭവനം; പാലുകാച്ചിയത് ഉത്രാടദിനത്തില്‍


കാരുണ്യഭവനം സമർപ്പിച്ചശേഷം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കല്യാണി അമ്മയുടെയും കുടുംബത്തിന്റെയും ഒപ്പം.

മഞ്ചേരി: 72 വയസ്സുള്ള പുല്‍പ്പറ്റ താളിയാരിലെ കല്യാണി അമ്മയ്ക്കും കുടുംബത്തിനും രണ്ടാംവാര്‍ഡിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പണിതുനല്‍കിയ ബൈത്തുറഹ്‌മയില്‍ പാലുകാച്ചലായിരുന്നു ഉത്രാട ദിനത്തില്‍.

തന്റെയും മക്കളുടെയും ജീവിതാഭിലാഷം പൂവണിഞ്ഞ മുഹൂര്‍ത്തത്തില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ വീട്ടിലെത്തിയതില്‍ കല്യാണിയമ്മയ്ക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ തങ്ങള്‍ കാരുണ്യഭവനത്തിന്റെ താക്കോല്‍ കൈമാറി.

നാലു പെണ്‍മക്കളും രോഗിയായ മകനുമാണ് കല്യാണി അമ്മയ്ക്കുള്ളത്. ഓണത്തിന്റെ ഈയൊരു സന്തോഷനാളുകളില്‍ ഇതിനേക്കാള്‍ ആഹ്ലാദവും ആത്മസംതൃപ്തിയും നല്‍കുന്ന മറ്റൊന്നില്ലെന്ന് താക്കോല്‍ദാനം നിര്‍വഹിച്ച തങ്ങള്‍ പറഞ്ഞു.

അഡ്വ. പി.വി. മനാഫ്, എ.പി. ഉണ്ണികൃഷ്ണന്‍, ഒ.പി. കുഞ്ഞാപ്പു ഹാജി, പി.സി. അബ്ദുറഹിമാന്‍, പി.ടി. അബ്ബാസ്, വി. കോമുക്കുട്ടി, ഒ.പി. നുസറീന മോള്‍, എ.എം. അബൂബക്കര്‍, റിയാസ് പുല്‍പ്പറ്റ, എം. നാണി, ടി.കെ. ബാപ്പു, ടി.പി. അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 10 ലക്ഷം രൂപ ചെലവഴിച്ചാണ് 1000 ചതുരശ്രയടി വിസ്തൃതിയുള്ള വീട് പൂര്‍ത്തിയാക്കിയത്.

Content Highlights: muslim legue builts new house for kalyani amma and family


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented