• മുഹമ്മദ് സാലിം | Photo: Screengrab/ Mathrubhumi News
മൂന്നിയൂർ: ഭിന്നശേഷിക്കാരനായ പ്ലസ് വൺ വിദ്യാർഥിക്ക് സ്‌കൂൾ കെട്ടിടത്തിലെ മൂന്നാം നിലയിലെ ക്ലാസ്‌മുറിയിലേക്കെത്താനുള്ള പ്രയാസം പരിഹരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ നിർദേശം. മൂന്നിയൂർ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥി കളിയാട്ടമുക്ക് സ്വദേശി വെമ്പാല മുഹമ്മദ് സാലിമിനാണ് മൂന്നാം നിലയിലെത്താനുള്ള പ്രയാസം കാരണം ക്ലാസ്‌മുറിയിൽ എത്തിയുള്ള പഠനം മുടങ്ങിയിരുന്നത്.
താഴത്തെ നിലയിൽ ക്ലാസ്‌മുറിയൊരുക്കി സൗകര്യം ചെയ്തുകൊടുക്കണമെന്ന് സ്‌കൂൾ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഹാരമുണ്ടായില്ലെന്ന് സാലിമിന്റെ മാതാവ് ആരിഫ ആരോപിച്ചിരുന്നു. സാലിമിന്റെയും മാതാവിന്റെയും പ്രയാസം തിങ്കളാഴ്ച മാതൃഭൂമി ന്യൂസിൽ വാർത്തയായതോടെയാണ് വിദ്യാഭ്യാസ മന്ത്രി ഇടപെട്ടത്.
വിഷയം അന്വേഷിച്ച് പരിഹാരമുണ്ടാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി തിങ്കളാഴ്ച നിർദേശം നൽകി. മകന്റെ പ്രയാസം പരിഹരിക്കാൻ നടപടിയുണ്ടാകുന്നതിൽ സന്തോഷമുണ്ടെന്ന് മാതാവ് ആരിഫ പ്രതികരിച്ചു.
Content Highlights: muhammad salim differently abled students in munniyoor
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..