രണ്ടുമാസത്തിനകം വേണ്ടത് 18 കോടി രൂപ; 55 വണ്ടികള്‍, 110 തൊഴിലാളികൾ; ഇവാനുവേണ്ടി കൈകോർത്ത് നാട്ടുകാർ


55-ഓളം ഗുഡ്സ് വണ്ടികളുമായി 110-ഓളം തൊഴിലാളികൾ രംഗത്തിറങ്ങിയതോടെ 5,74,461 രൂപ സ്‌ക്രാപ്പ് ചലഞ്ചിലൂടെ ഒറ്റദിവസം സ്വരൂപിച്ചു. കോഴിക്കോടിന് പുറമേ കണ്ണൂർ, വയനാട് ജില്ലകളിൽനിന്നും ആക്രി ശേഖരിച്ചു.

പുറവൂർ ഗുഡ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ സ്‌ക്രാപ്പ് ചലഞ്ചിനായി രംഗത്തിറങ്ങിയ വാഹനം

പേരാമ്പ്ര: പിച്ചവെക്കും മുമ്പ് എസ്.എം.എ. രോഗത്തിന്റെ പിടിയിലായ പിഞ്ചുകുട്ടിയുടെ ജീവൻ രക്ഷിക്കാൻ നാടൊന്നാകെ കൈകോർക്കുകയാണ്. പാലേരിയിലെ കല്ലുള്ളതിൽ വീട്ടിൽ മകൻ മുഹമ്മദ് ഇവാന്റെ കളിചിരി നിറയാൻ കാത്തിരിക്കുകയാണ് ഉപ്പ നൗഫലും ഉമ്മ ജാസ്മിനും. 18 കോടി രൂപയാണ് രണ്ട് മാസംകൊണ്ട് ചികിത്സയ്ക്കായി സമാഹരിക്കേണ്ടത്.

പാട്ടുപാടിയും പായസംവിറ്റും ആക്രിവില്പന നടത്തിയുമെല്ലാം മുഹമ്മദ് ഇവാന്റെ ചികിത്സാഫണ്ടിലേക്ക് കഴിയുന്നത്ര തുക സ്വരൂപിക്കുകയാണ് നാട്ടുകാർ. ചികിത്സാ സഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് സ്വരൂപണത്തിന്റെ സന്ദേശം കേരളം മൊത്തമെത്തിക്കാൻ യുവാക്കൾ കുറ്റ്യാടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സൈക്കിൾ മാരത്തോണും നടത്തി.

പുറവൂർ ഗുഡ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ ഒരുകൂട്ടം ചെറുപ്പക്കാർ കഴിഞ്ഞദിവസം ആക്രി സാധനങ്ങൾ ശേഖരിച്ച് വില്പന നടത്തി. 55-ഓളം ഗുഡ്സ് വണ്ടികളുമായി 110-ഓളം തൊഴിലാളികൾ രംഗത്തിറങ്ങിയതോടെ 5,74,461 രൂപ സ്‌ക്രാപ്പ് ചലഞ്ചിലൂടെ ഒറ്റദിവസം സ്വരൂപിച്ചു. കോഴിക്കോടിന് പുറമേ കണ്ണൂർ, വയനാട് ജില്ലകളിൽനിന്നും ആക്രി ശേഖരിച്ചു.

സ്‌ക്രാപ്പ് സമാഹരണ തൊഴിലാളികൾ അവരുടെ ഒരു ദിവസത്തെ വേതനവും ചികിത്സാഫണ്ടിലേക്ക് നൽകി. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി സ്ക്രാപ്പ് ചലഞ്ച് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്തംഗം കെ.എം. ഇസ്മായിൽ അധ്യക്ഷനായി. പഞ്ചായത്തംഗം ആതിര, പുത്തലത്ത് യുസഫ്, കെ.വി. നവാബ്, ഉബൈദ് പുത്തലത്ത് തുടങ്ങിയവർ സംസാരിച്ചു.

Content Highlights: muhammad ivan's sma treatment fund - scrap collecting and earned 6 lakh rs

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Debina Bonnerjee

2 min

മൂത്ത മകള്‍ക്ക് നാല് മാസം പ്രായം; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികള്‍

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented