പെറ്റമ്മ കൈവിട്ട ക്രിസ്തുസ്നേഹനെ ചേർത്ത് പിടിച്ച് എൽസി; അമ്മ സ്നേഹം ആസ്വദിച്ച് പതിനഞ്ചുകാരൻ


ടി.എസ്‌. ധന്യ 

ക്രിസ്തുസ്നേഹൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛന്റെ മരണം. പെറ്റമ്മ നോക്കാതിരുന്നപ്പോൾ ഒന്നേകാൽവയസ്സുള്ള കുഞ്ഞിനെ എൽസി സ്വന്തം വീട്ടിലേക്ക്‌ കൊണ്ടുവരുകയായിരുന്നു.

• അടാട്ട് ആമ്പലങ്കാവിൽ കടമുറികളോട്
ചേർന്ന ചായ്പിൽ ക്രിസ്തുസ്നേഹനൊപ്പം എൽസി

തൃശ്ശൂർ: അമ്മേയെന്ന് നീട്ടിവിളിക്കുമ്പോൾ ക്രിസ്തുസ്നേഹൻ എൽസിയുടെ സ്വന്തം മകനാകുകയാണ്. മാതൃസ്നേഹം പകരാൻ പ്രസവിക്കണമെന്നില്ലെന്ന മതം വെളിപ്പെടുകയാണ് എൽസിയിലൂടെ. സ്വന്തം രക്തമല്ലെങ്കിലും ഈ അമ്മസ്നേഹം ക്രിസ്തുസ്നേഹനെന്ന പതിനഞ്ചുകാരന് എന്നും തണലാകുന്നു. ഭർത്താവിന് മറ്റൊരു സ്ത്രീയിലുണ്ടായ മകനെ വെല്ലുവിളികൾക്കിടയിലും സ്വന്തം മകനായി സംരക്ഷിക്കുകയാണ് എഴുപതുകാരിയായ എൽസി. അടാട്ട് ആമ്പലങ്കാവിൽ കടമുറികളോട് ചേർന്നുള്ള ചായ്പിൽ മകൻ ക്രിസ്തുസ്നേഹനെ ചേർത്തുപിടിച്ച് ഈ അമ്മയുണ്ട്.

ക്രിസ്തുസ്നേഹൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛന്റെ മരണം. പെറ്റമ്മ നോക്കാതിരുന്നപ്പോൾ ഒന്നേകാൽവയസ്സുള്ള കുഞ്ഞിനെ എൽസി സ്വന്തം വീട്ടിലേക്ക്‌ കൊണ്ടുവരുകയായിരുന്നു. അവൻ അവിടെ മൂന്നാമത്തെ മകനായി വളർന്നു. കുഞ്ഞിനെ അനാഥാലയത്തിലാക്കണമെന്ന് പറഞ്ഞ ഉറ്റവർക്ക് എൽസി ചെവികൊടുത്തില്ല. ഇപ്പോൾ എൽസിയെന്ന അമ്മത്തണൽ ആസ്വദിക്കുന്നു ക്രിസ്തുസ്നേഹൻ.

വീട്ടുവേലചെയ്താണ് എൽസി മകനെ വളർത്തുന്നത്. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ക്രിസ്തുസ്നേഹൻ. ആമ്പലങ്കാവിലെ വാടകവീടിനെ വീടെന്ന് പറയാനാകില്ല. കഷ്ടിച്ച് രണ്ടുപേർക്കിരിക്കാം. അതും ചവിട്ടുപടിയിൽ. പഴകിയ കസേരകളുണ്ടെങ്കിലും ഇടാൻ സ്ഥലമില്ല. ആകെയുള്ള ചെറിയ മുറി നിറഞ്ഞ് കട്ടിൽ. 2500 രൂപയാണ് വാടക. ചിറ്റിലപ്പിള്ളിയിൽ രണ്ടരസെന്റിലായിരുന്നു ഇവരുടെ വീട്. ആ വീട് പിന്നീട് വിറ്റു. വിറ്റുകിട്ടിയ പണം മക്കൾക്ക് കൊടുത്തു. പുതിയൊരു വീട് വയ്ക്കാൻ പണമുണ്ടായില്ല. അതുകൊണ്ട് ചിറ്റിലപ്പിള്ളിയിൽത്തന്നെ വാടകയ്ക്കായിരുന്നു താമസം. പിന്നീടാണ് ആമ്പലങ്കാവിൽ വാടകയ്ക്കെത്തിയത്.

‘അടുത്തുള്ള വീടുകളിൽ വീട്ടുജോലിയെടുത്താൽ മാസം 2025 രൂപ കിട്ടും. വിധവാപെൻഷനും കിട്ടും. വാടക കൊടുത്ത് ബാക്കിയുള്ള ചില്ലറ മകന്റെ കുഞ്ഞുകുഞ്ഞ് ആവശ്യങ്ങൾക്കെടുക്കും-എൽസി പറഞ്ഞു.

പരീക്ഷാസമയത്ത് ക്രിസ്തുസ്നേഹൻ, എൽസിയുടെ മകൾ ജോളിയുടെ ചിറ്റിലപ്പിള്ളിയിലെ വീട്ടിലാണ്. ശ്രീരാമകൃഷ്ണാശ്രമം അധികൃതരും അധ്യാപകരും ഈ കുടുംബത്തെ സഹായിക്കാറുണ്ട്. പഠിച്ച് നേവിക്കാരനാകണം, അതാണ് ക്രിസ്തുസ്നേഹന്റെ സ്വപ്‌നം.

Content Highlights: 15 years old christusnathan and elsy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022

More from this section




Most Commented