'ഒരു കൊച്ചുജീവിതമല്ലേ ഉള്ളൂ, മകൻ പറഞ്ഞപ്പോൾ സമ്മതിച്ചു'; ലഡാക്ക് കണ്ടുമടങ്ങി അമ്മയും മകനും


എറണാകുളം മഹാരാജാസ് കോളേജിലെ കാന്റീൻ ജീവനക്കാരിയാണ് സിന്ധു. മകൻ ഗോപകുമാർ സെയിൽസ് മാനാണ്. ദുർഘടംപിടിച്ച സ്ഥലത്തേക്കുള്ള അമ്മയുടെയും മകന്റെയും യാത്ര വാർത്താപ്രാധാന്യം നേടിയിരുന്നു.

സിന്ധു കുട്ടനും മകൻ ഗോപകുമാറും

പറവൂർ: ബൈക്കിൽ ലഡാക്കുവരെ സാഹസിക യാത്ര നടത്തിയ അമ്മയും മകനും തിരിച്ച് കടക്കരയിലെ കായൽക്കരയിലെത്തി. നാട്ടുവഴികളിൽ കാത്തുനിന്നവർ പൂക്കളും പൂച്ചെണ്ടുകളും അഭിനന്ദനങ്ങളും അർപ്പിച്ച് ഇരുവരെയും വരവേറ്റു. ഏഴിക്കര പഞ്ചായത്ത് കടക്കരയിലെ പേരേപ്പറമ്പിൽ സിന്ധു കുട്ടനും (50), മകൻ ഗോപകുമാറും (26) 25 ദിവസം മുമ്പാണ് ഏഴിക്കരയിൽ നിന്ന് ലഡാക്കിലേക്ക് ബൈക്കിൽ പുറപ്പെട്ടത്.

'ഒരു കൊച്ചുജീവിതമല്ലേ ഉള്ളൂ, മകൻ പറഞ്ഞപ്പോൾ സമ്മതിച്ചു' എന്ന് അമ്മ പറയുന്നു.

എറണാകുളം മഹാരാജാസ് കോളേജിലെ കാന്റീൻ ജീവനക്കാരിയാണ് സിന്ധു. മകൻ ഗോപകുമാർ സെയിൽസ് മാനാണ്. ദുർഘടംപിടിച്ച സ്ഥലത്തേക്കുള്ള അമ്മയുടെയും മകന്റെയും യാത്ര വാർത്താപ്രാധാന്യം നേടിയിരുന്നു. കടന്നുപോയ മേഖലയിലെ മലയാളികൾ ഉൾപ്പെടെയുള്ളവർ വലിയ പിന്തുണയാണ് നൽകിയതെന്ന് അമ്മയും മകനും പറഞ്ഞു.

മലയാളികളായ പട്ടാളക്കാർ ഏറെ പിന്തുണ നൽകി. അവർ തണുപ്പിനെ പ്രതിരോധിക്കാനുള്ള കമ്പിളിയും ഭക്ഷണവും നൽകി. മഞ്ഞുപാളികളും ഗർത്തങ്ങളും മലനിരകളും നിറഞ്ഞ ദുർഘടപാതയിലായിരുന്നു യാത്ര. യാത്രയുടെ ദൃശ്യങ്ങൾ ഇരുവരും വീഡിയോയിൽ പകർത്തിയിട്ടുണ്ട്. 8500 കിലോമീറ്ററാണ് സഞ്ചരിച്ചത്.

വ്യത്യസ്തമായ ഭാഷകളും ഭക്ഷണരീതികളും ആസ്വദിച്ചു. ലഡാക്കിൽ ഹർത്തുംഗ് ലെയിൽ മൈനസ് 7 ഡിഗ്രിയായിരുന്നു തണുപ്പ്. പ്രാണവായു കിട്ടാനായി ഏറെ ക്ലേശിച്ചു. കടക്കരയിൽ നിന്ന് 15 ദിവസംകൊണ്ടാണ് ലഡാക്കിൽ എത്തിയത്. തിരിച്ചിറങ്ങുമ്പോൾ മഞ്ഞുവീഴ്ചമൂലം മണാലിയിൽ രണ്ടുദിവസം യാത്ര തടസ്സപ്പെട്ടു. ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു വഴിയായിരുന്നു മടക്കം. ശനിയാഴ്ച വൈകീട്ടോടെ തിരിച്ചെത്തിയ ഇവരെ നാട്ടിലെ യുവതലമുറ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് വീട്ടിലെത്തിച്ചത്.

Content Highlights: mother and son reached after visiting Ladakh by bike

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022

Most Commented