• നേത്രദാന സമ്മതപത്രവുമായി മുടപ്പിലാശ്ശേരി വി.എം.സി. അക്ഷര വായനശാല വനിതാവേദി അംഗങ്ങൾ
കാളികാവ്: കാഴ്ചയേക്കാൾ വലുത് വേറെയില്ല. നേത്രദാനം മഹാദാനമാകുന്നത് അതുകൊണ്ടാണ്. മുടപ്പിലാശ്ശേരി ഗ്രാമത്തിലെ അൻപതിലേറെ വനിതകൾ വനിതാദിനത്തിൽ ഈ മഹാദാനത്തിനു തയ്യാറായി. വി.എം.സി. അക്ഷര വായനശാല വനിതാവേദി അംഗങ്ങളാണ് മരണശേഷവും അപരന് വെളിച്ചമാകാൻ മുന്നോട്ടുവന്നത്. വായനശാലാ പ്രവർത്തകർ വീടുകയറി നടത്തിയ ബോധവത്കരണത്തിലൂടെയാണ് വീട്ടമ്മമാരെ ഇതിനു സന്നദ്ധരാക്കിയത്.
വായനശാല നടപ്പിലാക്കിയ നേത്രദാന പദ്ധതിയിൽ പങ്കാളികളായവരിൽ ഭൂരിഭാഗം പേരും യുവതികളാണ്. ആവേശത്തോടെയാണ് എല്ലാവരും സമ്മതപത്രം ഒപ്പിട്ടുനൽകിയത്. പേടി കാരണം ചില രക്ഷിതാക്കൾ മക്കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. രക്ഷിതാക്കളെ അവർ തിരുത്തി കാഴ്ചയില്ലാത്തവന് വെളിച്ചമാകാനുള്ള പദ്ധതിയിൽ ഉറച്ചുനിന്നു.
വായനശാലാ സെക്രട്ടറി എ.സി. ഷിജു, വനിതാവേദി സെക്രട്ടറി കെ.കെ. വിലാസിനി, കെ. പ്രഭ, വിനീത, കമറുന്നീസ, നിഷ എന്നിവരാണ് സമ്മതപത്രം ഒപ്പിട്ട് വാങ്ങിക്കുന്നതിന് നേതൃത്വം നൽകിയത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. ജയപ്രകാശ്, വണ്ടൂർ താലൂക്ക് ആശുപത്രി ഒപ്ടോമെട്രിസ്റ്റ് എൻ. ഫസീനയ്ക്ക് സമ്മതപത്രങ്ങൾ കൈമാറി. വണ്ടൂർ ഗ്രാമപ്പഞ്ചായത്ത് അംഗം യു. അനിൽകുമാർ, വായനശാലാ പ്രസിഡന്റ് ഒ.വി. വിജു എന്നിവർ സംസാരിച്ചു.
Content Highlights: more than fifty women ready to donate their eyes after death
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..