നാടൊന്നിച്ചു; ശ്യാംരാജിന്റെ ജീവനായി മൂന്നര മണിക്കൂറില്‍ സമാഹരിച്ചത് 15 ലക്ഷം രൂപ


ശ്യാംരാജിന്റെ ശസ്ത്രക്രിയക്കായി സമാഹരിച്ച തുക പഞ്ചായത്ത് പ്രസിഡന്റ് പി. വത്സലയ്ക്ക് കൈമാറുന്നു

അരൂര്‍: ഇരുവൃക്കകളും തകരാറിലായ യുവാവിനെ സഹായിക്കാന്‍ നാട് ഒന്നിച്ചു. വെറും മൂന്നരമണിക്കൂറില്‍ സമാഹരിച്ചത് 15,47,241 ലക്ഷം രൂപ. കുത്തിയതോട് ഗ്രാമപ്പഞ്ചായത്ത് 10-ാം വാര്‍ഡ് തുറവൂര്‍ വടക്ക് വാരണംചിറയില്‍ ശ്യാംരാജി (32)ന്റെ ജീവന്‍ തിരികെപിടക്കാനാണ് നാട് കൈകോര്‍ത്തത്. ജനങ്ങള്‍ പല സംഘങ്ങളായി തിരിഞ്ഞ് രാവിലെ 7.30 മുതല്‍ 11 വരെ നടത്തിയ സമാഹരണത്തിലാണ് ഈ തുക കണ്ടെത്തിയത്.

ബാങ്ക് അക്കൗണ്ടില്‍ എത്തിയതുള്‍പ്പെടെ ആകെ 17,17,698 രൂപയാണ് സഹായ നിധിയിലേക്ക് ഇതുവരെ ലഭിച്ചത്. വൃക്കകള്‍ തകരാറിലായതിനേത്തുടര്‍ന്ന് ആഴ്ചയില്‍ മൂന്ന് ദിവസം ഡയാലിസിസ് നടത്തിയാണ് ശ്യാംരാജിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.

വൃക്ക മാറ്റിവെയ്ക്കുക മാത്രമാണ് പോംവഴി. ഇതിനായി 30 ലക്ഷം രൂപ ചെലവ് വരും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭാര്യയും ഒരു വയസ്സുള്ള പെണ്‍കുഞ്ഞും വൃദ്ധരും രോഗികളുമായ മാതാപിതാക്കളും അടങ്ങുന്ന കുടുംബമാണ് ശ്യാംരാജിന്റേത്. എറണാകുളത്തെ കേബിള്‍ നെറ്റ് വര്‍ക്ക് കമ്പനിയിലെ ജീവനക്കാരനായ ശ്യാംരാജിന് അസുഖത്തേത്തുടര്‍ന്ന് ജോലിക്കുപോകാന്‍ കഴിയാതായതോടെ കുടുംബം ബുദ്ധിമുട്ടിലാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല, ജനറല്‍ കണ്‍വീനര്‍ കെ.വി. കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സഹായനിധി രൂപവത്കരിച്ചത്.

ഇരുവരുടെയും പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തുറവൂര്‍ ശാഖയില്‍ തുറന്ന അക്കൗണ്ടില്‍ സഹായമെത്തിക്കാം. അക്കൗണ്ട് നമ്പര്‍: 0768053000008250, IFSC: SIBL0000768. ഗൂഗിള്‍ പേ നമ്പര്‍: 7012 911956.

Content Highlights: more than 15 lakh within three and a half hour for syamraj treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented