വിനയൻ, യാത്രയയപ്പ് ചടങ്ങിന് സമാഹരിച്ച തുക വിനിയോഗിച്ച് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്യുന്നു
കായംകുളം: യാത്രയയപ്പിനായി സമാഹരിച്ച തുകയുപയോഗിച്ച് പോര്‍ട്ടര്‍മാര്‍ക്കും ശുചീകരണത്തൊഴിലാളികള്‍ക്കും ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തശേഷം വിനയന് വിരമിച്ചു.
കായംകുളം റെയില്‍വേ സ്റ്റേഷന് മാനേജര്‍ എം.വിനയനാണ് വിരമിക്കലിലും മാതൃകയായത്. 37 വര്‍ഷത്തെ സേവനത്തിനുശേഷമാണ് കഴിഞ്ഞദിവസം ഇദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചത്.
അദ്ദേഹത്തിന് യാത്രയയപ്പ് നല്കാന് സഹപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചടങ്ങ് ഒഴിവാക്കി, സമാഹരിച്ച തുകകൊണ്ട് കോവിഡ് ബുദ്ധിമുട്ടിലാക്കിയ റെയില്‍വേ പോര്‍ട്ടര്‍മാര്‍ക്കും ശുചീകരണത്തൊഴിലാളികള്‍ക്കും ഭക്ഷ്യധാന്യക്കിറ്റുകള്‍ വാങ്ങിനല്‍കാന്‍ വിനയന് നിര്‍ദേശിച്ചു. ഭക്ഷ്യധാന്യക്കിറ്റുകള്‍ തൊഴിലാളികള്‍ക്ക് വിനയന് തന്നെ കൈമാറുകയും ചെയ്തു.
content highlights: money collected for retirement function utalised to distribute food kits
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..