രണ്ട് ദിവസമായി കാണാതായ പട്ടിയെ കണ്ടെത്തി; 'ഹാപ്പിയായി' അമ്മയെ തിരഞ്ഞ പട്ടിക്കുട്ടികൾ


തുടൽ മരത്തിൽകുരുങ്ങി അവശനിലയിൽ കിടക്കുകയായിരുന്ന പട്ടിയെ ഹരിക്കുട്ടൻ വാരിയെടുത്ത് സമീപത്തെ അജിത് കുമാറിന്റെ വീട്ടിൽ എത്തിച്ചു. വീട്ടുകാരെല്ലാം കൂടി അതിന് ഭക്ഷണംനൽകി.

• പട്ടിക്കും കുഞ്ഞുങ്ങൾക്കുമൊപ്പം അജു വർഗീസ്, കൗൺസിലർ ബിജുകുമാർ, ധനപാലൻ, അജിത് കുമാർ തുടങ്ങിയവർ, • തള്ളപ്പട്ടിക്കടുത്തെത്തിയ കുഞ്ഞുങ്ങൾ

കോട്ടയം: പുല്ലരിക്കുന്നിലെ നല്ല മനുഷ്യർക്ക് മനസ്സുകൊണ്ട് നന്ദി പറഞ്ഞുകാണും ആ മിണ്ടാപ്രാണികൾ. കഴിഞ്ഞ രണ്ടുദിവസമായി കാണാനില്ലാതിരുന്ന പട്ടിയെ കണ്ടെത്തി രണ്ട് കുഞ്ഞുങ്ങൾക്കരികെ എത്തിച്ചതിന്റെ സന്തോഷത്തിലാണ് ആ നാട്ടുകാരും.

മാതൃഭൂമിയിൽ വാർത്തവന്നതിന് പിന്നാലെ, നഗരസഭ 50-ാം വാർഡ് കൗൺസിലറായ ബിജുകുമാറും ബി.ജെ.പി. കുമാരനല്ലൂർ ഏരിയ സെക്രട്ടറി ധനപാലനും പ്രസിഡന്റ് ഹരിക്കുട്ടനും ചേർന്നുള്ള തിരച്ചിലിനൊടുവിൽ, പുല്ലരിക്കുന്ന് ഭാഗത്തെ ഒഴിഞ്ഞപറമ്പിൽനിന്ന് പട്ടിയെ കണ്ടെത്തുകയായിരുന്നു. തുടൽ മരത്തിൽകുരുങ്ങി അവശനിലയിൽ കിടക്കുകയായിരുന്ന പട്ടിയെ ഹരിക്കുട്ടൻ വാരിയെടുത്ത് സമീപത്തെ അജിത് കുമാറിന്റെ വീട്ടിൽ എത്തിച്ചു. വീട്ടുകാരെല്ലാം കൂടി അതിന് ഭക്ഷണംനൽകി.

രണ്ടുദിവസമായി പട്ടിക്കുഞ്ഞുങ്ങളെ സംരക്ഷിച്ചുവരുന്ന സന്നദ്ധപ്രവർത്തകൻ അജു വർഗീസ്, ചൊവ്വാഴ്ച വൈകുന്നേരത്തോടെ അവയെ അമ്മയ്ക്കടുക്കലെത്തിച്ചു. ഒരുമാസത്തിൽതാഴെ പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളും അമ്മയുടെ പാല് വയറുനിറയെ കുടിച്ചു.

തിരുവല്ല പൊടിയാടിയിലുള്ള സീമയുടെ വീട്ടിലേക്ക് രാത്രിയോടെ പട്ടികളെ കൊണ്ടുപോകുകയും ചെയ്തു. കഴിഞ്ഞവ്യാഴാഴ്ച തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽകണ്ട പട്ടിയെയും കുഞ്ഞുങ്ങളെയും രക്ഷിക്കാൻ സേവ് പോവ്‌സ് ആനിമൽ വെൽഫയർ ഗ്രൂപ്പ് അംഗങ്ങൾ എത്തിച്ചേർന്നെങ്കിലും വെള്ളപ്പൊക്കംകാരണം കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. പിന്നീട് വ്യാഴാഴ്ച കൊണ്ടുപോകാനെത്തിയപ്പോഴാണ് തള്ളപ്പട്ടിയെ കാണാതായത്.

മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വാർത്ത

ക്രൂരത അരുത്

:തൊലിയിൽ അണുബാധവരുന്നതും ശരീരം ശോഷിക്കുകയുംചെയ്യുന്ന പട്ടികളെയാണ് ഉടമകൾ ഇത്തരത്തിൽ കളയുന്നത്. ഉപേക്ഷിക്കപ്പെടുന്നവ തെരുവിൽ കഴിയാനാകാതെ ചത്തുപോകാറാണ് പതിവ്. ഒരുമാസം തെരുവിൽ ഉപേക്ഷിക്കപ്പെട്ട 50-ൽ അധികം പട്ടികളെ ഞങ്ങൾക്ക് കിട്ടുന്നുണ്ട്. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള പുനരധിവാസ കേന്ദ്രങ്ങളിലേക്ക് ഞങ്ങൾ അവയെ കൈമാറുന്നു. വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരാണ് സന്നദ്ധപ്രവർത്തകരെല്ലാം.

അജിത സുരേഷ്
സേവ് പോവ്‌സ് ആനിമൽ വെൽഫയർ ഗ്രൂപ്പ് അഡ്മിൻ

Content Highlights: missing dog found after two days


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented