മന്ത്രി വി. ശിവൻകുട്ടി കുട്ടികൾക്കൊപ്പം ഓണാഘോഷത്തിൽ
തിരുവനന്തപുരം: മുള്ളറംകോട് ഗവണ്മെന്റ് എല്‍.പി. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി മീനാക്ഷി 'മന്ത്രി അപ്പൂപ്പന്‍ ഞങ്ങള്‍ക്കൊപ്പം ഓണമുണ്ണാന്‍ വരാമോ' എന്ന് കത്തെഴുതി ചോദിച്ചപ്പോള്‍ മന്ത്രിയ്ക്ക് പോകാതിരിക്കാന്‍ കഴിഞ്ഞില്ല.
സ്‌കൂളില്‍ മന്ത്രിയെത്തിയപ്പോള്‍ കൗതുകത്തോടെ അവര്‍ ഓടിച്ചെന്നു. കൂട്ടത്തില്‍ കത്തെഴുത്തുകാരി മീനാക്ഷി മന്ത്രിക്കൊപ്പം ചേര്‍ന്നുനിന്നു. മതിയാവോളം ഫോട്ടോയെടുത്തു, പിന്നെ സദ്യ ഉണ്ണാനും ക്ഷണിച്ചു. വിഭവസമ്യദ്ധമായ ഓണസദ്യ. പലര്‍ക്കും മന്ത്രിയെ നേരില്‍ കണ്ടതിന്റെ അമ്പരപ്പും കൗതുകവും ഉണ്ടായിരുന്നു. അടുത്ത് വന്നവരോടെല്ലാം അദ്ദേഹം കുശലാന്വേഷണം നടത്തി.
മന്ത്രിക്ക് സമ്മാനങ്ങള്‍ നല്‍കാനും കുട്ടികള്‍ മറന്നില്ല. തങ്ങള്‍ക്ക് പുതിയ സ്‌കൂള്‍ കെട്ടിടം വേണമെന്ന കുട്ടികളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പും മന്ത്രി നല്‍കി. കുഞ്ഞുങ്ങള്‍ എഴുതിയ കത്തുള്‍പ്പെടെ മന്ത്രി സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റിട്ടത് വൈറലായിരുന്നു. ഒ.എസ്.അംബിക എം.എല്‍.എ ഉള്‍പ്പെടെയുള്ളവരും ഓണാഘോഷത്തിന് സ്‌കൂളില്‍ എത്തിയിരുന്നു.
Content Highlights: Minister V Sivankutty celebrates Onam with children
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..