ചായക്കടക്കാരനിൽ നിന്ന് അസിസ്റ്റന്റ് പ്രൊഫസറിലേക്ക്; ജീവിതവഴികളിലെ പാഠങ്ങൾക്ക് ഈ ഡോക്ടറേറ്റ്


ഗീതു രാജേന്ദ്രൻ

മൈസൂരുവിലെ തെരുവുകളിൽ റഫീഖ് എന്ന പയ്യൻ ചായ വിറ്റു നടന്നിരുന്നു, പിന്നീട് കുറച്ചുകാലം മലപ്പുറത്ത് ഹോട്ടലിൽ ജോലിക്കാരനായി, കല്പറ്റയിൽ ചെരിപ്പുകടയിലും പണിയെടുത്തു. ഇപ്പോൾ അസിസ്റ്റന്റ് പ്രൊഫസർ.

Rafeeque ibrahim
ഡോ. റഫീഖ് ഇബ്രാഹിം

ർഷങ്ങൾക്കുമുമ്പ് മൈസൂരുവിലെ തെരുവുകളിൽ റഫീഖ് എന്ന പയ്യൻ ചായ വിറ്റു നടന്നിരുന്നു, പിന്നീട് കുറച്ചുകാലം മലപ്പുറത്ത് ഹോട്ടലിൽ ജോലിക്കാരനായി, കല്പറ്റയിൽ ചെരിപ്പുകടയിലും പണിയെടുത്തു. ജീവിതത്തിൽ കെട്ടിയ പല വേഷങ്ങൾ അഴിച്ചുവെച്ച് വർഷങ്ങൾക്കിപ്പുറം നവംബർ എട്ടിന് കണ്ണൂർ സർവകലാശാല നീലേശ്വരം കാമ്പസിൽ റഫീക്കെത്തിയത്ത് ഡോ. റഫീഖ് ഇബ്രാഹിമെന്ന അസിസ്റ്റന്റ് പ്രൊഫസറായാണ്.

പത്താംക്ലാസിലും പ്ലസ്‌ടുവിലും ഫസ്റ്റ് ക്ലാസോടെയായിരുന്നു റഫീഖിന്റെ വിജയം. മുട്ടിൽ ഡബ്ല്യു.എം.ഒ. കോളേജിൽ ഒന്നാം വർഷം ബി.എസ്‌സി. ഫിസിക്സിന് പഠിക്കുമ്പോഴാണ് ഏച്ചോത്ത് ഉപ്പ നടത്തിയിരുന്ന ഹോട്ടൽ പൂട്ടുന്നത്. അതോടെ പഠനം നിർത്തി റഫീഖ് സുഹൃത്തിനൊപ്പം മൈസൂരുവിലേക്ക് വണ്ടി കയറി. ലെയ്ത്തുകളും ചന്ദനത്തിരി ഫാക്ടറികളും നിരന്നുനിന്നിരുന്ന തെരുവുകളിൽനടന്ന് ചായ വിറ്റു. അസുഖവും മറ്റും വന്നപ്പോൾ അവിടെനിന്ന് തിരികെയെത്തി മലപ്പുറത്ത് ഒരു ഹോട്ടലിൽ ജീവനക്കാരനായി. ഹോട്ടൽ പൂട്ടിയതോടെ നാട്ടിലെത്തി കല്പറ്റയിൽ ഒരു ചെരിപ്പുകടയിൽ ജോലിക്ക് കയറി. ചെരിപ്പുകടയിലെ ജോലിക്കിടെയാണ് വീണ്ടും ബിരുദമെുക്കാൻ തീരുമാനിക്കുന്നത്. അതിനായി കാലിക്കറ്റ് സർവകലാശാലയിൽ ഇക്കണോമിക്സിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്തു. അവസാനവർഷ പരീക്ഷ കഴിഞ്ഞപ്പോൾ നല്ല മാർക്കിൽ വിജയിക്കുമെന്ന് ഉറപ്പായിരുന്നു. രണ്ടു വർഷം ഏതെങ്കിലും കോളേജിൽ പഠിക്കണമെന്ന ആഗ്രഹത്തിലാണ് കാലടി സംസ്കൃത സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് ചേരുന്നത്.

ചായകടക്കാരനിൽനിന്ന് അസിസ്റ്റന്റ് പ്രൊഫസറിലേക്ക് ഒരു വായന ദൂരമാണ് റഫീഖിന്. ജീവിക്കാൻ പല തൊഴിലുകൾ തേടിനടക്കുമ്പോഴും റഫീഖ് വായനയെ ഒപ്പം കൂട്ടിയിരുന്നു. സുനിൽ പി. ഇളയിടത്തിന്‍റെ എഴുത്തുകളോട് കൂടുതൽ അടുത്തു.

രണ്ടുകൊല്ലത്തെ കാലടി ജീവിതവും സൗഹൃദങ്ങളും സംഘടനയും അധ്യാപകരും എല്ലാം കൂടി റഫീഖിനെ മറ്റൊരു തലത്തിലേക്ക് വളർത്തി. ആ കാലത്തെ ആഴത്തിലുള്ള വായനയും ചർച്ചകളുമാണ് ഗവേഷണത്തിൽ താത്പര്യമുണ്ടാകാനുള്ള ഒരു കാരണം. 2014-ൽ അവിടെ തന്നെ ഗവേഷണം ചെയ്യാനും അവസരം ലഭിച്ചു. ‘സാഹിത്യരൂപവും സംസ്കാര ചരിത്രവും’ എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടത്തിന് കീഴിലാണ് ഗവേഷണം പൂർത്തിയാക്കുന്നത്. ഇപ്പോൾ അധ്യാപന ജീവിതത്തിലേക്കും കടന്നു. പല കോണുകളിൽനിന്ന് ലഭിച്ച പിന്തുണ കാരണമാണ് ഇത്രത്തോളമെത്തിയതെന്ന് റഫീഖ് പറയുന്നു. അത്തരത്തിൽ പിന്തുണ ലഭിക്കാത്തതിനാൽ ജീവിതം ഭദ്രമാക്കാൻ ബുദ്ധിമുട്ടുന്നവരെയും റഫീഖിനറിയാം. അതിനാൽ എത്തിച്ചേർന്ന വഴികളിൽ അധികമായി റഫീഖ് ആഹ്ലാദിക്കുന്നില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented