മീനാക്ഷിക്കുട്ടിയമ്മയ്ക്ക് 'സന്തോഷജന്മദിനം'; പിറന്നാള്‍ സമ്മാനമായി അങ്കണവാടിക്ക് ഭൂമി കൈമാറി


തോക്കാംപാറയിലെ അങ്കണവാടിക്ക് നൽകുന്ന ഭൂമിയുടെ രേഖ മീനാക്ഷിക്കുട്ടിയമ്മ നഗരസഭാധ്യക്ഷ ബുഷ്റ ഷബീറിന് കൈമാറുന്നു.

കോട്ടയ്ക്കല്‍(മലപ്പുറം): തൊണ്ണൂറാം പിറന്നാള്‍ദിനത്തില്‍ മീനാക്ഷിക്കുട്ടിയമ്മയുടെ സന്തോഷത്തിന് അതിരില്ല. കുഞ്ഞുമക്കള്‍ക്ക് സുരക്ഷിതമായി ഇരുന്നുപഠിക്കാന്‍ ഭൂമി നല്‍കാന്‍ കഴിഞ്ഞല്ലോ എന്നതായിരുന്നു സന്തോഷം. ചങ്കുവെട്ടിയിലെ ഹോട്ടല്‍മുറിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തവരെല്ലാം അവര്‍ക്ക് 'ഹാപ്പി ബര്‍ത്ത് ഡേ' പറഞ്ഞു.

കോവിഡ് ചട്ടങ്ങള്‍ പാലിച്ചുനടന്ന ചടങ്ങില്‍ പിറന്നാള്‍സമ്മാനമായി മുപ്പതാംവാര്‍ഡിലെ അങ്കണവാടിക്കുനല്‍കുന്ന അഞ്ചുസെന്റ് ഭൂമിയുടെ രേഖ മീനാക്ഷിക്കുട്ടിയമ്മ നഗരസഭാധ്യക്ഷ ബുഷ്റ ഷബീറിന് കൈമാറി.

മീനാക്ഷിക്കുട്ടിയമ്മയുടെ മക്കള്‍ നേതൃത്വംനല്‍കുന്ന എം.കെ.ആര്‍. ഫൗണ്ടേഷന്‍ ആണ് ഭൂമി വാങ്ങിയത്. വാടകക്കെട്ടിടത്തിലെ ഇടുങ്ങിയ മുറിയില്‍ വിഷമങ്ങള്‍സഹിച്ച് പഠിക്കുന്ന കുരുന്നുകള്‍ക്ക് പുതിയ കെട്ടിടം പണിയാനാണിത്.

എം.കെ.ആര്‍. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അച്ചു ഉള്ളാട്ടില്‍ അധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, നഗരസഭാ ഉപാധ്യക്ഷന്‍ പി.പി. ഉമ്മര്‍, രാഗിണി ഉള്ളാട്ടില്‍, യു. ഭരതന്‍, യു. തിലകന്‍, യു. ജയകൃഷ്ണന്‍, സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ടി.വി. മുംതാസ്, നഗരസഭാ സെക്രട്ടറി ഇന്‍ചാര്‍ജ് ഫെമി എന്നിവര്‍ പങ്കെടുത്തു. പരീക്ഷകളില്‍ മികച്ചവിജയം നേടിയവര്‍ക്കുള്ള സമ്മാനദാനവും നടന്നു.

content highlights: meenakshiyamma donates land to build anganwadi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented