കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മാതൃഭൂമി 'എന്റെ വീട്' പദ്ധതിയിൽ കൊല്ലം ജില്ലയിലെ ആറാമത്തെ വീടിന്റെ താക്കോൽ ചന്ദനത്തോപ്പ് കുഴിയം പൊയ്കയിൽ സുമയ്ക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ കൈമാറുന്നു.
കൊല്ലം: മാതൃത്വമേറുന്ന മാതൃഭൂമി... നമ്മില്‍ സ്‌നേഹം വിതറുന്ന മാതൃഭൂമി... കരയുന്ന മര്‍ത്യരെ കൈവിടാതെ കൈപിടിച്ചുയര്‍ത്തുന്നു മാതൃഭൂമി... രോഗം തളര്‍ത്തുമ്പോഴും സുമയുടെ ചുണ്ടില്‍ ആഹ്ലാദത്തിന്റെ വരികള്‍ മൊട്ടിട്ടു. ഹൃദയം തൊടുന്ന കവിതയും വാക്കുകളുമായാണ് ചന്ദനത്തോപ്പ് കുഴിയം പൊയ്കയില്‍ സുമയും മകളും എന്റെ വീടിന്റെ താക്കോല്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപനില്‍നിന്ന് ഏറ്റുവാങ്ങിയത്.

അര്‍ബുദരോഗിയായ സുമ ക്ഷേത്രങ്ങളില്‍ ഭാഗവതപാരായണം നടത്തിയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മക്കളായ ആര്യ കരിക്കോട് ശിവറാം എന്‍.എസ്.എസ്. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും അഞ്ജന നഗരത്തിലെ ഒരു മാളില്‍ ജീവനക്കാരിയുമാണ്.
സ്വന്തമായുള്ള ഒന്നരസെന്റില്‍ ചാറ്റല്‍മഴ പെയ്താല്‍പ്പോലും ചോര്‍ന്നൊലിക്കുന്ന ഒറ്റമുറിയിലായിരുന്നു രണ്ടു പെണ്‍മക്കളുമായി സുമയുടെ ജീവിതം. ഒന്നരസെന്റ് മാത്രമായതിനാല്‍ സര്‍ക്കാരുകളുടെ ഭവനപദ്ധതിയില്‍പ്പോലും ഇടം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് മാതൃഭൂമിയും കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സഹായവുമായെത്തിയത്.
Content Highlights: mathrubhumi k chittilappally foundation ente veedu initiative
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..