ലക്ഷ്യം സാധ്യമായിടത്തെല്ലാം ചെറുവനങ്ങള്‍; മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന മാത്യുക്കുട്ടി


ജോമോന്‍ ഏബ്രഹാം

സ്വന്തംസ്ഥലത്ത് മാത്യുക്കുട്ടി വനം തീർത്തപ്പോൾ

പാലാ: സ്വന്തം പുരയിടത്തിലും പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മരങ്ങള്‍ നട്ടുവളര്‍ത്തുന്ന റിട്ട.അധ്യാപകന്‍ പ്രകൃതിസംരക്ഷണത്തിന് വ്യത്യസ്ത മാതൃക. സാധ്യമായ സ്ഥലങ്ങളിലെല്ലാം ചെറുവനങ്ങള്‍ തീര്‍ക്കാനുള്ള പരിശ്രമത്തിലാണ് വലവൂര്‍ തെരുവപ്പുഴ മാത്യുക്കുട്ടി. ജോലിയില്‍നിന്ന് വിരമിച്ചതിനുശേഷമുള്ള സമയം ചെറുവനങ്ങള്‍ തീര്‍ക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുകയാണ്.

ജോലിചെയ്ത സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മരങ്ങള്‍ നട്ടുവളര്‍ത്തുന്നത് പതിവായിരുന്നു. അദ്ദേഹത്തിന്റെ പുരയിടവും വനസദൃശ്യമാണ്.
ജാതിയും പ്ലാവും ആഞ്ഞിലിയും തേക്കും കുരുമുളകും പലയിനം ഔഷധ വൃക്ഷങ്ങളും ഔഷധച്ചെടികളും സമൃദ്ധമായി വളരുന്ന ഈ ചെറിയ വനങ്ങളില്‍ ധാരാളം പക്ഷികളും സ്ഥിരവാസമുണ്ട്. മാത്യുക്കുട്ടി വാങ്ങിയ ചെറിയ അളവിലുളള മറ്റ് സ്ഥലങ്ങളിലും വൃക്ഷങ്ങള്‍ നട്ട് ചെറിയ വനമാക്കി മാറ്റുകയാണ്. ഇദ്ദേഹത്തിന്റെ പരിസ്ഥിതി സ്‌നേഹത്തിന് 37 വര്‍ഷത്തിലേറെ ചരിത്രമുണ്ട്.

ജോലി ചെയ്ത സ്‌കൂളുകളുടെ പരിസരങ്ങളിലൊക്കെ മാത്യുക്കുട്ടി നട്ട മരങ്ങള്‍ വന്‍മരങ്ങളായി മാറി. രണ്ടുവര്‍ഷം മുമ്പാണ് വിരമിച്ചത്. 1985-ല്‍ ചക്കാമ്പുഴയില്‍ 'വൃക്ഷബന്ധു സോഷ്യല്‍ ഫോറസ്ട്രി ക്ലബ്ബ്' രൂപവത്കരിച്ചാണ് ഭൂമിയെ പച്ചപ്പണിയിക്കാനുള്ള ശ്രമമാരംഭിക്കുന്നത്.

കെട്ടിടനിര്‍മ്മാണം, റോഡ് വികസനം എന്നിവയുടെ പേരില്‍ ഇദ്ദേഹം നട്ട മരങ്ങളില്‍ പലതും പൊതുലേലത്തിലൂടെ വിറ്റു. ഇതുവഴി ലക്ഷങ്ങളുടെ വരുമാനമാണ് സര്‍ക്കാരിന് ലഭിച്ചത്. നട്ടുവളര്‍ത്തിയ മരങ്ങളുടെ സംരക്ഷണത്തിനായി ഇദ്ദേഹത്തിന് നിയമ പോരാട്ടങ്ങളും നടത്തേണ്ടിവന്നിട്ടുണ്ട്. ഔഷധ സസ്യകൃഷി പ്രചരിപ്പിക്കുന്നതിലും അദ്ദേഹം സംഭാവന നല്‍കിയിട്ടുണ്ട്. വിലകൊടുത്താല്‍പോലും ഔഷധസസ്യത്തൈകള്‍ ലഭ്യമല്ലാതിരുന്ന തൊണ്ണൂറുകളില്‍ അവയുടെ ലക്ഷക്കണക്കിന് തൈകളാണ് ഇദ്ദേഹം നേതൃത്വം നല്‍കിയ 'വൃക്ഷബന്ധു' സൗജന്യമായി വിതരണംചെയ്തത്.

നാട്ടുചികിത്സയിലും ഔഷധച്ചെടികളെ തിരിച്ചറിയുന്നതിലും അവയുടെ കൃഷിരീതിയിലും അഗാധമായ അറിവുള്ള മാത്യുക്കുട്ടി 'ഔഷധസസ്യങ്ങളുടെ കൃഷിയും ഉപയോഗങ്ങളും,' 'മെഡിസിനല്‍ പ്ലാന്റ്സ് ഓഫ് സൗത്ത് ഇന്ത്യ' തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വനംവകുപ്പ് 2014-ല്‍ 'പ്രകൃതിമിത്ര' പുരസ്‌കാരവും 2018-ല്‍ 'വനമിത്ര' പുരസ്‌കാരവും നല്‍കി.

Content Highlights: mathew kutty man who engaged in tree sapling planting aims to create small forests


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented