നഖ്ശബന്ദിയ ത്വരീഖത്തിന്റെ നേതൃത്വത്തിൽ വിവാഹിതരായവർ
കൊടുവള്ളി (കോഴിക്കോട്): ആര്‍ഭാടരഹിതവിവാഹത്തിന് മാതൃകയായി 20 യുവതീയുവാക്കള്‍ ഞായറാഴ്ച ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ചു. വിവാഹത്തിന്റെ മറവില്‍ വിലപേശലും ധൂര്‍ത്തും കൂടിവരുമ്പോള്‍ ലളിതമായ രീതിയില്‍ സംഘടിപ്പിച്ച സമൂഹവിവാഹം വേറിട്ടകാഴ്ചയായി. കിഴക്കോത്ത് പുത്തന്‍വീട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നഖ്ശബന്ദിയ ത്വരീഖത്ത് എന്ന ആത്മീയസംഘടനയുടെ കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച 19-ാമത് സമൂഹവിവാഹമായിരുന്നു ഇത്.
നഖ്ശബന്ദിയ്യ ത്വരീഖത്തിന്റെ രക്ഷാധികാരിയായ സയ്യിദ് പി.വി. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലായിരുന്നു സമൂഹവിവാഹം സംഘടിപ്പിച്ചത്. പുത്തന്‍വീട് തറവാട്ടുമുറ്റത്ത് നിര്‍മിച്ച പന്തലില്‍ വിവാഹത്തിന്റെ ആര്‍ഭാടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. ഒരേതരത്തിലുള്ള വസ്ത്രങ്ങളും നിശ്ചിതയളവ് ആഭരണങ്ങളുമണിഞ്ഞാണ് വധൂവരന്മാര്‍ വിവാഹവേദിയിലെത്തിയത്. ഇവര്‍ക്കാവശ്യമായ വസ്ത്രങ്ങളും ഉപഹാരങ്ങളും ത്വരീഖത്ത് പ്രസ്ഥാനത്തിലെ വ്യക്തികളും സ്ഥാപനങ്ങളുമാണ് നല്‍കിയത്.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍നിന്നുള്ളവരായിരുന്നു വധൂവരന്മാര്‍. 1988-ല്‍ നടന്ന ആദ്യസമൂഹവിവാഹംമുതല്‍ ഇതുള്‍പ്പെടെ 507 യുവതീയുവാക്കളാണ് സമൂഹവിവാഹത്തിലൂടെ ഇതുവരെ പുതുജീവിതം തുടങ്ങിയത്.
വധൂവരന്‍മാര്‍ക്കുള്ള സ്വീകരണപരിപാടി എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനംചെയ്തു. സയ്യിദ് പി.വി. ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. എം.എല്‍.എ.മാരായ ടി. സിദ്ദിഖ്, പി.കെ. ബഷീര്‍, പി.ടി.എ. റഹീം, നജീബ് കാന്തപുരം, ടി.വി. ഇബ്രാഹിം, മുന്‍ എം.എല്‍.എ. വി.എം. ഉമ്മര്‍, ബി.ജെ.പി. ദേശീയസമിതിയംഗം പി.സി. മോഹനന്‍, ആര്‍ക്കിയോളജിസ്റ്റ് കെ.കെ. മുഹമ്മദ്, സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനന്‍, മുസ്ലിം ലീഗ് ജില്ലാപ്രസിഡന്റ് എം.എ. റസാഖ്, ബി.ജെ.പി. സംസ്ഥാനസമിതിയംഗം ഗിരീഷ് തേവള്ളി, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. ബൈജുനാഥ്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത്, സലീം മടവൂര്‍ തുടങ്ങിയവര്‍ വധൂവരന്മാരെ ആശീര്‍വദിക്കാനെത്തിയിരുന്നു.
Content Highlights: mass wedding in kozhikoe koduvally 20 women and men ties knot
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..