സുദീപും ദീപ്തിയും വിവാഹം കഴിഞ്ഞ് ബൈക്കിൽ യാത്രയാകുന്നു
മഞ്ചേരി: ആയിരംപേര്‍ക്ക് സദ്യയൊരുക്കി ആഘോഷമാക്കി നടത്താന്‍ നിശ്ചയിച്ച കല്യാണം കൊറോണക്കാലത്ത് പാവപ്പെട്ട അമ്പതുപേരുടെ വീടുകളില്‍ ഭക്ഷണക്കിറ്റുകളെത്തിച്ച് ലളിതമാക്കി.
ചെട്ടിയങ്ങാടിയിലെ വി.കെ. വാസുവിന്റെ മകന്‍ സുദീപും മേലാറ്റൂര്‍ പി.പി. ദാസന്റെ മകള്‍ ദീപ്തിയുമാണ് ബന്ധുക്കളും ബഹളങ്ങളുമില്ലാതെ ഒന്നിച്ചത്.
ചെട്ടിയങ്ങാടിയിലെ വാസുവിന്റെ വീട്ടില്‍വെച്ച് വിരലിലെണ്ണാവുന്നവരുടെ സാന്നിധ്യത്തില്‍ സാമൂഹിക അകലം പാലിച്ച് ചടങ്ങുകള്‍ നടത്തി. ശേഷം രണ്ടുസ്ഥലത്തായി ഏറ്റവും അര്‍ഹരായവരുടെ വീടുകളില്‍ അരിയും പച്ചക്കറിയുമടങ്ങുന്ന കിറ്റുകളുമെത്തിച്ചു.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ ദീപ്തി ഒരുദിവസത്തെ അവധിയെടുത്താണ് ചടങ്ങിനെത്തിയത്. വേങ്ങര എച്ച്.ഡി.എഫ്.സിയിലെ ജിവനക്കാരനാണ് സുദീപ്.
content higlights: marriage of sudeep and deepthi during lockdown
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..