സ്‌കൂളില്‍നിന്ന് കിട്ടിയ ആലിനും മാവിനും വയസ്സ് 24; ബേബിക്ക് മരങ്ങള്‍ മക്കളെപ്പോലെ


വെണ്ണിക്കുളം ജങ്ഷനിൽ വളർന്നുനിൽക്കുന്ന മരങ്ങളെ നട്ടുനനച്ച് പരിപാലിച്ച ടാക്‌സി ഡ്രൈവർ ബേബി തച്ചേത്തിനെ വേൾഡ് ചാരിറ്റി മിഷൻ ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിക്കുന്നു.

കോലഞ്ചേരി: 24 വര്‍ഷം മുമ്പ് വെണ്ണിക്കുളം ഗവണ്മെന്റ് ജെ.ബി. സ്‌കൂളില്‍നിന്ന് ലഭിച്ച ആലും മാവും നാളിതുവരെ പരിപാലിച്ച ബേബിക്ക് മരങ്ങള്‍ മക്കളെപ്പോലെയാണ്.

വെണ്ണിക്കുളം ജങ്ഷനില്‍ വളര്‍ന്നുപന്തലിച്ച് നില്‍ക്കുന്ന മരങ്ങളെ കാലമിത്രയും നട്ടുനനച്ച് പരിപാലിച്ച ടാക്‌സി ഡ്രൈവര്‍ ബേബി തച്ചേത്തിനെ വേള്‍ഡ് ചാരിറ്റി മിഷന്‍ ഭാരവാഹികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

സ്‌കൂളില്‍നിന്ന് ലഭിച്ച ആലും മാവും തൈകള്‍ ടാക്‌സി ഡ്രൈവറായ ബേബി വെണ്ണിക്കുളം ജങ്ഷനില്‍ നട്ട് പരിപാലിച്ചു വരികയായിരുന്നു.

വേര്‍ഡ് ചാരിറ്റി മിഷന്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന്‍, മെമ്പര്‍മാരായ എം.എന്‍. മനു, സജി പീറ്റര്‍, വേര്‍ഡ് ചാരിറ്റി മിഷന്‍ ഭാരവാഹികളായ അനില്‍ വര്‍ഗീസ്, വിവേക്കുമാര്‍, ഡോണ്‍ എബ്രഹാം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സംരക്ഷിക്കാന്‍ താത്പര്യമില്ലാതെ പേരിനുവേണ്ടി മരങ്ങള്‍ നടുന്നവര്‍ക്ക് ഒരു മറുപടിയാണ് ബേബിയും ഒരു കവലയ്ക്ക് മുഴുവന്‍ തണലേകുന്ന ആലും മാവും.

content highlights: man takes care of saplings got from school even after 24 years

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented