
കയരളം അറാക്കാവിനു സമീപം മരത്തിനു മുകളിൽ മുറിവേറ്റ് അവശനായ ഇ.വി. ജനാർദനനെ ചേർത്തുപിടിച്ചു നിൽക്കുന്ന മാർത്താങ്കണ്ടി രാജീവൻ. ഇൻസൈറ്റിൽ രാജീവൻ
മയ്യില്‍(കണ്ണൂര്‍): 40 അടി ഉയരത്തിലുള്ള മരത്തില്‍ മാരകമായി മുറിവേറ്റ് അവശനായ യുവാവിനെ സാഹസികമായി മരത്തോട് ചേര്‍ത്തുനിര്‍ത്തി രക്ഷിച്ച ചെത്തുതൊഴിലാളി നാടിന്റെ ആദരം പിടിച്ചുപറ്റി.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12-നുശേഷമാണ് സംഭവം. കയരളം അറാക്കാവിനു സമീപത്തെ ഇ.വി. ജനാര്‍ദനനാണ് തേക്കുമരത്തിന്റെ കൊമ്പു വെട്ടുന്നതിനിടയില്‍ ഇടതുകൈത്തണ്ടയ്ക്ക് മാരകമായി മുറിവേറ്റത്.
തുടര്‍ന്ന് സമീപത്തെ ചെത്തുതൊഴിലാളിയായ മാര്‍ത്താങ്കണ്ടി എം.കെ. രാജീവന് മരത്തില്‍ വലിഞ്ഞുകയറി മരത്തോട് ചേര്‍ത്തുനിര്‍ത്തി രക്ഷിക്കുകയായിരുന്നു.
കയരളം ഒറപ്പടിയിലെ കാരക്കീല്‍ മോഹനന്റെ വീട്ടുപറമ്പിലെ കൊമ്പു വെട്ടുന്നതിനിടയിലാണ് അപകടം. വെയിലില്‍ മരത്തിനു മുകളില്‍ വേദന കൊണ്ട് പുളഞ്ഞ ജനാര്ദനന് അല്പസമയത്തിനകം ചോര വാര്‍ന്ന് അവശനാകുകയും ചെയ്തു.
സഹായത്തിനായി പലരും ഓടിയെത്തിയെങ്കിലും മരത്തിനു മുകളില്‍ കയറാനായില്ല. പിന്നീട്, രാജീവന് മരത്തില്‍ കയറിയാണ് ജനാര്‍ദനനെ ചേര്‍ത്തുപിടിച്ച് മുക്കാല്‍മണിക്കൂറോളം നിന്നത്.
ഇതിനിടയില്‍ സമീപത്തെ വീടിന്റെ രണ്ടാം നിലയില്‍ നിന്നെറിഞ്ഞു കൊടുത്ത കുപ്പിവെള്ളം രാജീവന് ഇറ്റിറ്റായി ജനാര്‍ദനെ കുടിപ്പിക്കുകയും ചെയ്തു. ഉടുത്ത ലുങ്കി കീറിയെടുത്ത് മുറിവില്‍ കെട്ടാനും രാജീവന് മറന്നില്ല.
പിന്നീട് തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയ്ക്കും രാജീവന് സഹായിയായി. താഴെയെത്തിച്ച ജനാര്‍ദനനെ തീവ്രപരിചരണ വിഭാഗത്തിലാക്കിയിരിക്കയാണ്.
യുവാവിനെ സാഹസികമായി രക്ഷിച്ച രാജീവനെക്കുറിച്ചുള്ള വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കയാണ്. കയരളം ഒറപ്പടി കലാ കൂട്ടായ്മയും കണ്ണൂര്‍ അഥീന നാടക നാട്ടറിവ് വീടും ചേര്‍ന്ന് രാജീവനെ ബുധനാഴ്ച അനുമോദിക്കും.
content hughlights: man helps youth who got injured while cutting branches of tree
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..