'മിസ്റ്റർ അഭിജിത്, ആപ്കാ പഴ്സ് മേരാ പാസ് ഹേ'; ആശ്വാസത്തോടെ ഗൗരവിനെ ചേർത്ത് നിർത്തി അഭിജിത്ത്


അഭിജിത്തിന് ആശ്വാസംപകർന്ന് ഹിന്ദിയിലുള്ള ആ വിളി എത്തുന്നത് ഇങ്ങനെ. 'മിസ്റ്റർ അഭിജിത് കെ.വി., മുജ്‌കോ സിർഫ് ഹിന്ദി ബി മാലും, മേം പെരുമ്പാവൂർ സേ കോൾ കരേഗ, ആപ്കാ പഴ്സ് മേരാ പാസ് ഹേ, കെ.എസ്.ആർ.ടി.സി. ബസ് മേം പ്രാപ്ത് ഹേ.' ഇതായിരുന്നു ഗൗരവിന്റെ സംസാരം.

പഴ്‌സ് തിരികെ വാങ്ങാനെത്തിയപ്പോൾ ഗൗരവിനെ ചേർത്തുനിർത്തി അഭിജിത്ത്‌

പെരുങ്കുറ്റി: അതിഥിത്തൊഴിലാളിയായ ഗൗരവ്, പെരുങ്കുറ്റി കുഞ്ചിറക്കാട്ട് അഭിജിത് വാസുദേവന് വിളിച്ചുനൽകിയത് ഇനിയൊരിക്കിലും തിരികെ കിട്ടില്ലെന്ന് വിചാരിച്ച വിലപിടിപ്പുള്ള രേഖകളും പണമടങ്ങിയ പഴ്‌സും. 21-ന് വൈകീട്ട് തൃശ്ശൂർനിന്ന് തൊടുപുഴയ്ക്കുള്ള പാലാ ഡിപ്പോയുടെ സൂപ്പർഫാസ്റ്റ് ബസിൽ യാത്ര ചെയ്യുന്നതിനിടയിലാണ് പഴ്‌സും എ.ടി.എം. കാർഡ് അടക്കമുള്ള രേഖകളും നഷ്ടമാകുന്നത്.

അഭിജിത് മൂവാറ്റുപുഴയിൽ യാത്ര അവസാനിപ്പിച്ചു. വീട്ടിലെത്തി ബാഗ് എടുത്തപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. കെ.എസ്.ആർ.ടി.സി. പാലാ ഡിപ്പോയിൽ വിളിച്ച് അന്വേഷിച്ചെങ്കിലും കിട്ടിയില്ലെന്ന് കണ്ടക്ടർ അറിയിച്ചു. കെ.എസ്.ആർ.ടി.സി. യൂണിയൻ നേതാവായ പ്രശാന്ത് വേലിക്കകം വഴി അന്വേഷിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. 22-ന് രാവിലെ അക്ഷയകേന്ദ്രത്തിൽ പോയ അഭിജിത് ആധാർ, പാൻ, ഇലക്ഷൻ തിരിച്ചറിയൽ തുടങ്ങിയ കാർഡുകൾ സംഘടിപ്പിക്കുന്നതിന് അപേക്ഷ നൽകുവാനുള്ള ശ്രമം തുടങ്ങി. എ.ടി.എം. കാർഡ് ഓൺലൈനായി ബ്ലോക്കുചെയ്ത് പുതിയ കാർഡിന് അപേക്ഷയും നൽകി. വിവിധ ആശുപത്രികളുടെ അഡ്മിഷൻ കാർഡ്, ഹെൽത്ത് ഐ.ഡി. കാർഡ് തുടങ്ങിയവയും ഉണ്ടായിരുന്നു. ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ വിഷമമുള്ള ചില രേഖകളും നഷ്ടപ്പെട്ട പഴ്‌സിൽ ഉണ്ടായിരുന്നു.



അഭിജിത്തിന് ആശ്വാസംപകർന്ന് ഹിന്ദിയിലുള്ള ആ വിളി എത്തുന്നത് ഇങ്ങനെ. 'മിസ്റ്റർ അഭിജിത് കെ.വി., മുജ്‌കോ സിർഫ് ഹിന്ദി ബി മാലും, മേം പെരുമ്പാവൂർ സേ കോൾ കരേഗ, ആപ്കാ പഴ്സ് മേരാ പാസ് ഹേ, കെ.എസ്.ആർ.ടി.സി. ബസ് മേം പ്രാപ്ത് ഹേ.' ഇതായിരുന്നു ഗൗരവിന്റെ സംസാരം. ഗൗരവ് തൃശ്ശൂരിൽനിന്ന് കയറി അഭിജിത്ത് യാത്രചെയ്ത സീറ്റിൽ തന്നെയാണ് ഇരുന്നത്. വെള്ളക്കുപ്പി എടുക്കാൻ കുനിഞ്ഞപ്പോഴാണ് ഗൗരവിന് ബസിൽനിന്ന് പഴ്‌സ് ലഭിച്ചത്. ഹെൽത്ത് കാർഡിൽ അഭിജിത്തിന്റെ മൊബൈൽ നമ്പർ രേഖപ്പെടുത്തിയിരുന്നു. അങ്ങനെയാണ് വിളിക്കുന്നത്. ഗൗരവ് വാട്സ്ആപ്പിൽ ലൊക്കേഷൻ അയച്ചുകൊടുത്തു. കോതമംഗലം പാണിയേലി പോരിന് സമീപമാണ് ഗൗരവ് താമസിക്കുന്നത്. പഴ്‌സ് തിരികെ ലഭിച്ചപ്പോൾ സന്തോഷസൂചകമായി അഭിജിത് നൽകിയ സമ്മാനം പോലും സ്വീകരിക്കാൻ ഗൗരവ് തയ്യാറായില്ല. ഗൗരവ് നൽകിയ മറുപടി ഇങ്ങനെ. ''ജീവിക്കാൻ വേണ്ടിയാണ് ഈ നാട്ടിൽ എത്തിയത്. പണിയെടുക്കാനുള്ള മനസ്സും ആരോഗ്യവും ഉണ്ട്. നമുക്ക് അവകാശമില്ലാത്ത ഒരു സാധനവും എനിക്ക് വേണ്ട.'

Content Highlights: Man get back lost wallet - help migrant worker


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented