തഹസിൽദാരായി വിരമിച്ച എസ്. മോഹനൻപിള്ള വിരമിക്കൽച്ചടങ്ങിനായി നീക്കിവെച്ചിരുന്ന തുക കൈമാറുന്നു
വള്ളികുന്നം(ആലപ്പുഴ): തഹസില്‍ദാരായി വിരമിച്ച എസ്. മോഹനന്‍പിള്ള തന്റെ വിരമിക്കല്ച്ചടങ്ങിനായി നീക്കിവെച്ച 10,000 രൂപ ജീവനം കാരുണ്യസംഘടനയ്ക്കു കൈമാറി.
അവശ്യമരുന്നുകള്‍ വാങ്ങുന്നതിന് സാമ്പത്തികപ്രയാസം അനുഭവിക്കുന്നവര്‍ക്ക് മരുന്നുകള്‍ എത്തിച്ചുനല്‍കുന്ന സംഘടനയാണ് ജീവനം.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദു കൃഷ്ണനും ജീവനം കോ-ഓര്‍ഡിനേറ്റര്‍ സലിം പനത്താഴയും ചേര്‍ന്ന് തുക ഏറ്റുവാങ്ങി. ജി. സോഹന്‍, കെ. ജയമോഹന്, കെ. മനോജ്കുമാര്‍, അനീഷ് തടവിള, പി.കെ. പ്രകാശ്, സുനില്‍കുമാര്‍, ഇസ്മയില്‍, ബീന എന്നിവര്‍ പങ്കെടുത്തു.
content highlights: man donates money for charity activities
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..