കുളം നിറയെ മീന്‍; വിറ്റുകിട്ടിയ പണം ദുരിതാശ്വാസനിധിയിലേക്ക്


പട്ടയംകവലയിലെ മീൻകുളത്തിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകാനായി നടത്തുന്ന മത്സ്യത്തിന്റെ ആദ്യവിൽപന സ്ഥലം ഉടമ മുഹമ്മദ് നിസാർ സി.പി.എം. ഏരിയാ സെക്രട്ടറിക്ക് കൈമാറുന്നു.

തൊടുപുഴ: ഡി.വൈ.എഫ്.ഐ.ക്കാര്‍ മുതലക്കോടത്ത് മീന്‍ വില്‍ക്കുകയായിരുന്നു. കണ്ണടച്ചുതുറക്കുംമുന്‍പാണ് മീന്‍കുട്ട ഒഴിഞ്ഞത്. പണപ്പെട്ടിയില്‍ നിറഞ്ഞ 26,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പോയപ്പോള്‍ മീന്‍ സംഭാവന ചെയ്ത മുഹമ്മദ് നിസാറിനും സന്തോഷം.

പട്ടയംകവല വടക്കേല്‍ മുഹമ്മദ് നിസാര്‍ ഒന്നരയേക്കര്‍ മീന്‍കൃഷി സി.പി.എമ്മിന് കൈമാറുമ്പോള്‍ ഒറ്റനിബന്ധനയാണ് വെച്ചത്. വിറ്റുകിട്ടുന്ന തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറണം.

ഞായറാഴ്ച രാവിലെ ആറോടെ സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കുളത്തില്‍ ഇറങ്ങി മീനുകളെ പിടിച്ചു. മുഹമ്മദ് നിസാര്‍, സി.പി.എം. തൊടുപുഴ ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസലിന് ആദ്യ വില്‍പ്പന നടത്തി. എം.എം.റഷീദ്, കെ.എം.ബാബു, എം.പി.ഷൗക്കത്തലി, അജയ് ചെറിയാന്‍, വി.ആര്‍.പവിരാജ്, പി.എം.ഷമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

content highlights: man donates money earned from selling fish to cmdrf

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented