ആഗ്രഹം നിറവേറി; ബെംഗളൂരുവില്‍ പോലീസ് ഓഫീസറായി മലയാളി വിദ്യാർഥി മുഹമ്മദ് സല്‍മാന്‍ 'ഐ.പി.എസ്'


രമിന്‍ രവീന്ദ്രന്‍

തലാസീമിയ രോഗബാധിതനായ സല്‍മാന്‍ മജ്ജമാറ്റിവെക്കല്‍ ചികിത്സയ്ക്കാണ് കഴിഞ്ഞമാസം ബെംഗളൂരുവിലെ നാരായണ ഹെല്‍ത്ത് സിറ്റിയിലെത്തിയത്

മുഹമ്മദ് സൽമാൻ പോലീസ് യൂണിഫോമണിഞ്ഞ് ബെംഗളൂരു കോറമംഗല പോലീസ് സ്റ്റേഷനിൽ. ഡി.സി.പി. സി.കെ. ബാബ സമീപം

ബെംഗളൂരു: ഒമ്പതാം ക്‌ളാസുകാരനായ മുഹമ്മദ് സല്‍മാന്‍ ഒറ്റദിവസത്തേക്ക് ബെംഗളൂരുവില്‍ പോലീസ് ഓഫീസറായി. ഡെപ്യൂട്ടി പോലീസ് കമ്മിഷണറുടെ കസേരയിലിരുന്ന് വാക്കിടോക്കിയില്‍ നിര്‍ദേശങ്ങള്‍ നല്‍കിയും പോലീസുകാരോടും ചുറ്റുംകൂടിയ മാധ്യമപ്രവര്‍ത്തകരോടും കുശലംപറഞ്ഞും സല്‍മാന്‍ ജീവിതത്തിലെ ഏറ്റവുംവലിയ ആഗ്രഹങ്ങളിലൊന്ന് സഫലമാക്കി. വ്യാഴാഴ്ച കുമരകത്തെ ശ്രീകുമാരമംഗലം പബ്ലിക് സ്‌കൂളിലെ അധ്യാപകരും നാട്ടുകാരും സാമൂഹികമാധ്യമങ്ങളില്‍ പോലീസ് യൂണിഫോമിലുള്ള സല്‍മാന്റെ ചിത്രം പങ്കുവെച്ചിരുന്നു. സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ് സല്‍മാന്‍.

തലാസീമിയ രോഗബാധിതനായ സല്‍മാന്‍ മജ്ജമാറ്റിവെക്കല്‍ ചികിത്സയ്ക്കാണ് കഴിഞ്ഞമാസം ബെംഗളൂരുവിലെ നാരായണ ഹെല്‍ത്ത് സിറ്റിയിലെത്തിയത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന 'മേയ്ക്ക് എ വിഷ് ഫൗണ്ടേഷന്‍' എന്ന സംഘടനാപ്രവര്‍ത്തകരുമായി പരിചയപ്പെടുന്നത് ഇവിടെവെച്ചാണ്. ഇത്തരം രോഗമുള്ള കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നതിനായി പ്രയത്‌നിക്കുന്ന സന്നദ്ധസംഘടനയാണ് ഇത്.

ഭാവിയില്‍ എന്തായിത്തീരണമെന്ന പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒറ്റ ഉത്തരമേ സല്‍മാനുണ്ടായിരുന്നുള്ളൂ -ഐ.പി.എസ്. ഓഫീസറാകണം. ആഗ്രഹം സാധിക്കുമെന്ന് പറഞ്ഞപ്പോള്‍ പതിവ് ആശംസമാത്രമായേ സല്‍മാന് തോന്നിയുള്ളൂ. എന്നാല്‍, കഴിഞ്ഞദിവസം മേയ്ക്ക് എ വിഷ് പ്രവര്‍ത്തകര്‍ വിളിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. വ്യാഴാഴ്ച കോറമംഗല പോലീസ് സ്റ്റേഷന്റെ ചുമതലയേല്‍ക്കാന്‍ ഒരുങ്ങാനായിരുന്നു നിര്‍ദേശം.

ഐ.പി.എസ്. ഓഫീസറുടെ യൂണിഫോമും തൊപ്പിയുമെല്ലാം സംഘടനതന്നെ സജ്ജമാക്കി. രാവിലെ 11 മണിയോടെയാണ് സല്‍മാന്‍ യൂണിഫോമില്‍ പോലീസ് സ്റ്റേഷനില്‍ ചെന്നിറങ്ങിയത്. ഡി.സി.പി. സി.കെ. ബാബയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ സ്വീകരിച്ചു. സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊടുത്തു. കര്‍ണാടകസ്വദേശിയായ 14-കാരന്‍ മിഥിലേഷിനും സല്‍മാനൊപ്പം ഐ.പി.എസ്. ഓഫീസറാകാനുള്ള ഭാഗ്യം ലഭിച്ചു.

സൗദിയില്‍ സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനായ കോട്ടയം നാട്ടകം ഇല്ലംപള്ളിയില്‍ മുജീബ് റഹ്മാന്റെയും ജാരി മോളുടെയും മകനാണ് സല്‍മാന്‍. മൂന്നുവര്‍ഷം മുമ്പ് വീടിനടുത്തുള്ള ഇല്ലിക്കല്‍ പാലം തകര്‍ന്നപ്പോള്‍ സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടതോടെയാണ് സല്‍മാന് ഐ.പി.എസുകാരനാകണമെന്ന മോഹമുദിച്ചത്. മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം ആഗ്രഹം സഫലമായപ്പോള്‍ സല്‍മാന് ഇരട്ടിസന്തോഷവുമുണ്ട്. സല്‍മാന്‍ ഏകദിന ഡെപ്യൂട്ടി പോലീസ് കമ്മിഷണറായതിന്റെ തലേന്നാണ് ഇല്ലിക്കലിലെ പാലം പുനര്‍നിര്‍മാണത്തിനുശേഷം തുറന്നുകൊടുത്തത്.


Content Highlights: malayalee schoolboy suffering from thalassaemia becomes IPS officer for a day in bengaluru

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented