രക്ഷാപ്രവര്‍ത്തനത്തിന് ലഭിച്ച പണം അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന്; മാതൃകയാണ് പരശുരാമന്‍


വിപിന്‍ സി. വിജയന്‍ | മാതൃഭൂമി ന്യൂസ് 

പരശുരാമൻ | Photo: Mathrubhumi news screengrab

കഴിഞ്ഞ ദിവസമാണ് മലപ്പുറം കോട്ടയ്ക്കലില്‍ നിര്‍മാണത്തിലിരുന്ന കിണറിടിഞ്ഞ് അപകടം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു. അപകടം സംഭവിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തിയ തമിഴ്‌നാട് സ്വദേശി പരശുരാമന്‍ ഇപ്പോള്‍ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയാവുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഇദ്ദേഹത്തെ നാട്ടുകാര്‍ ആദരിച്ചിരുന്നു. അപ്പോള്‍ ലഭിച്ച കാഷ് അവാര്‍ഡ്, അപകടത്തില്‍ മരിച്ച എടരിക്കോട് സ്വദേശി അലി അക്ബറിന്റെ കുടുംബത്തിന് പരശുരാമന്‍ കൈമാറി. ഫെബ്രുവരി 28-നായിരുന്നു അപകടമുണ്ടായത്.

അലി അക്ബറിനൊപ്പം അപകടത്തില്‍പ്പെട്ട അഹദ് എന്നയാളെ രക്ഷപ്പെടുത്തിയത് പരശുരാമന്റെ സമയോചിതമായ ഇടപെലായിരുന്നു. അപകടം കണ്ട ഉടന്‍ കിണറ്റിലേക്ക് ഇറങ്ങിയ പരശുരാമന്‍, അഹദിന്റെ മുഖത്തെ മണ്ണ് നീക്കം ചെയ്യുകയായിരുന്നു. ആ ധീരതയ്ക്ക് പരശുരാമനെ നാട് ആദരിക്കുകയും ചെയ്തു. ആദരിക്കലിന്റെ ഭാഗമായി ലഭിച്ച പണം, അപകടത്തില്‍ മരിച്ച അലി അക്ബറിന്റെ കുടുംബത്തിന് പരശുരാമന്‍ കൈമാറി.

പരശുരാമനെ ആദരിച്ച ചടങ്ങില്‍നിന്ന് | Mathrubhumi news screengrab

സംഭത്തെക്കുറിച്ച് പരശുരാമന്‍ പറയുന്നത് ഇങ്ങനെ: അപകടം നടന്ന ദിവസം രാവിലെ ഇവിടെ കൊട്ടവണ്ടി ഓട്ടത്തിന് എത്തിയതായിരുന്നു. വണ്ടി തൊട്ടപ്പുറത്ത് നിര്‍ത്തി നില്‍ക്കുമ്പോള്‍, നാലഞ്ചുപേര്‍ ഓടിവരുന്നത് കണ്ടു. കിണറ്റില്‍ മണ്ണിടിഞ്ഞു. രണ്ടുപേര്‍ അകപ്പെട്ടു. ഓടിവരൂ.. ഓടിവരൂ എന്ന് അവര്‍ പറയുന്നുണ്ടായിരുന്നു. അലി അക്ബറിനും അഹദിനുമൊപ്പം എത്തിയ നാലു പേരുണ്ടായിരുന്നു അവിടെ. ഒപ്പമുണ്ടായിരുന്നവരല്ലേ, കിണറ്റിലേക്ക് ഇറങ്ങിക്കൂടേ എന്ന് ഞാന്‍ അവരോടു ചോദിച്ചു. കയ്യും കാലും വിറയ്ക്കുന്നു, തല കറങ്ങുന്നുണ്ട്. നിവൃത്തിയില്ല എന്നായിരുന്നു അവരുടെ മറുപടി.

ആ സമയം കിണറിനുള്ളില്‍നിന്ന് ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. അതോടെ ഞാന്‍ താഴേക്ക് ഇറങ്ങി. കിണറിന്റെ ഒരു മൂലയ്ക്കുനിന്നാണ് അഹദിന്റെ ശബ്ദം കേട്ടത്. അവിടുത്തെ മണ്ണ് മാറ്റി. അതിനിടെ കിണറിന്റെ മുകളിലേക്ക് നോക്കിയപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. ആരെങ്കിലും മുകളില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു ആശ്വാസം ഉണ്ടാകുമായിരുന്നു. അഹദിന്റെ മുഖത്തുനിന്ന് മണ്ണ് മാറ്റിയതിന് പിന്നാലെ കിണറ്റില്‍നിന്ന് മുകളിലേക്ക് കയറി. എന്നാല്‍ ആരും കിണറ്റിലേക്ക് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ഇറങ്ങാന്‍ തയ്യാറുള്ളവരെ നോക്കിയിട്ട് ആരെയും കിട്ടിയില്ല. തുടര്‍ന്ന് 101-ലേക്ക് വിളിച്ചിട്ട് വീണ്ടും കിണറ്റിലേക്ക് ഇറങ്ങി. അഹദിന്റെ ദേഹത്തെ മണ്ണ് മാറ്റിക്കൊടുത്തു. വെള്ളം കൊടുക്കാന്‍ നോക്കിയെങ്കിലും കിട്ടിയില്ല.

അഹദിനൊപ്പം മണ്ണിനടിയില്‍പ്പെട്ട അലി അക്ബറിന്റെ ശബ്ദം എവിടെനിന്നെങ്കിലും വരുന്നുണ്ടോ എന്ന് ചെവിവെച്ചു നോക്കി. ശബ്ദം ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ശബ്ദം കേട്ടിരുന്നങ്കില്‍ അദ്ദേഹത്തെയും എങ്ങനെങ്കിലും രക്ഷപ്പെടുത്തിയേനെ, പരശുരാമന്‍ കൂട്ടിച്ചേര്‍ക്കുന്നു. അലി അക്ബറിനെ രക്ഷിക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ട്. മൂന്നു കുട്ടികളാണ് അദ്ദേഹത്തിന് എന്നറിഞ്ഞു. ഞാന്‍ ആയിരുന്നു അത്തരത്തില്‍ കിണറ്റില്‍പ്പെട്ട് മരിക്കുന്നതെങ്കില്‍ സഹായത്തിന് ഈ നാട്ടുകാരേ ഉണ്ടാകൂ. നാട്ടുകാര്‍ ആദരിച്ചതിന് ശേഷം സമ്മാനിച്ച പണം സ്വീകരിക്കാന്‍ തോന്നിയില്ല. ഓര്‍മ വന്നത് അലി അക്ബറിന്റെ കുട്ടികളെയാണ്. അവരുടെ ബാപ്പ കൊടുക്കുന്നതു പോലെയാകില്ല. എന്നാലും അവര്‍ നല്‍കാന്‍ തോന്നിയെന്നും പരശുരാമന്‍ പറയുന്നു. ആദരിക്കാന്‍ ഒരുപാടുപേര് വിളിക്കുന്നുണ്ട്. പണം തന്നാല്‍ വരില്ലെന്നും ഇല്ലെങ്കില്‍ മാത്രമേ വരൂവെന്നും അവരോടെല്ലാം പറഞ്ഞിട്ടുണ്ടെന്നും പരശുരാമന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: malappuram well collapses parasuraman rescue handovers cash award ali akbar family

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented