'ഉറ്റവർ തിരക്കാറുണ്ടോ..?'; അഗതിമാരായ അമ്മമാരെ ചേർത്തുപിടിച്ച് യൂസഫലി, ആശ്വാസവാക്കിൽ വിതുമ്പി അമ്മമാർ


ശിലാഫലകം അനാച്ഛാദനത്തിനും ഉദ്ഘാടനത്തിനുംശേഷം വീൽചെയറിലിരുന്ന മാലതി, ബേബി സുജാത എന്നീ അമ്മമാരെ യൂസഫലിയും പുനലൂർ സോമരാജനും ചേർന്ന് സമീപത്തെ മുറിയിലെത്തിച്ച് കിടക്കയിൽ എടുത്തുകിടത്തിയതോടെ പ്രവേശനച്ചടങ്ങ് പൂർത്തിയായി.

എം.എ. യുസഫലി നിർമിച്ച ബഹുനിലമന്ദിരത്തിൽ ആദ്യതാമസക്കാരിയായ മാലതിയെ വീൽചെയറിൽ നിന്ന് കട്ടിലിലേക്ക് മാറാൻ യൂസഫലി സഹായിക്കുന്നു

പത്തനാപുരം: കരംപിടിച്ചും തലോടിയും ആശ്ലേഷിച്ചും അഗതികളായ അമ്മമാർക്ക് സ്നേഹസാന്ത്വനങ്ങൾ പകർന്ന് എം.എ.യൂസഫലി. ഗാന്ധിഭവനിൽ അദ്ദേഹം നിർമിച്ചുനൽകിയ സ്വപ്നമന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. സ്നേഹാന്വേഷണങ്ങൾ നടത്തുമ്പോൾ വികാരപാരവശ്യത്താൽ വിതുമ്പിയ അമ്മമാരെ അദ്ദേഹം ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.

അവരുടെ ഭക്ഷണകാര്യങ്ങളുംമറ്റും ചോദിച്ചറിഞ്ഞു. ഉറ്റവർ തിരക്കാറുണ്ടോയെന്നും അന്വേഷിച്ചു. ശിലാഫലകം അനാച്ഛാദനത്തിനും ഉദ്ഘാടനത്തിനുംശേഷം വീൽചെയറിലിരുന്ന മാലതി, ബേബി സുജാത എന്നീ അമ്മമാരെ യൂസഫലിയും പുനലൂർ സോമരാജനും ചേർന്ന് സമീപത്തെ മുറിയിലെത്തിച്ച് കിടക്കയിൽ എടുത്തുകിടത്തിയതോടെ പ്രവേശനച്ചടങ്ങ് പൂർത്തിയായി. ആരുടെയും നന്ദിക്കുവേണ്ടിയോ പേരെടുക്കാൻവേണ്ടിയോ അല്ല താൻ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നത്, ദൈവത്തിന്റെ കരുണയ്ക്കുവേണ്ടിയാണ്- യൂസഫലി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 350 അടി ഉയരത്തിൽനിന്ന്‌ നിലംപതിച്ചപ്പോൾ രക്ഷപ്പെടുത്തിയത് ദൈവത്തിന്റെ കരുണയാണ്. ഹൃദയത്തിൽനിന്നാണ് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഇതൊന്നും പുറത്തുപറയാൻ ആഗ്രഹമില്ല. കച്ചവടക്കാരൻ എന്ന പേരിൽ അറിയപ്പെടാനാണ് താത്‌പര്യം.ഗാന്ധിഭവനിലെ മന്ദിരത്തിന്റെ വൈദ്യുതിയടക്കമുള്ള ചെലവുകൾക്കായി പ്രതിമാസം ഒരുലക്ഷം രൂപവീതം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മരണത്തിനുശേഷവും തന്റെ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുന്നതിന് കൃത്യമായ വ്യവസ്ഥകളുണ്ട്. ആറായിരത്തോളം സഹപ്രവർത്തകരെ വെള്ളത്തിലാക്കില്ല. അതേപോലെ ഈ സ്ഥാപനത്തിന് സംഭാവനകൾ നൽകുന്ന കാര്യത്തിലും ആ വ്യവസ്ഥയുണ്ടാകും.

മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ.നായർ പറഞ്ഞാണ് ഗാന്ധിഭവനെപ്പറ്റി അറിഞ്ഞത്. 2016-ൽ ഇവിടെ കാണാനെത്തി. ഇവിടത്തെ അന്തേവാസികളെ കണ്ട രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. തുടർന്നാണ് ഇവിടെ ഒരുനല്ല കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. പുരുഷന്മാർക്കുവേണ്ടിയുള്ള കെട്ടിടംകൂടി വരുന്നതോടെ അവർക്കും ആശ്വാസമാകും- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറുവർഷത്തിനിടെ ഗാന്ധിഭവനിൽ ചികിത്സയ്ക്കും ഭക്ഷണത്തിനുംമറ്റുമായി ഏഴുകോടിയിലധികം രൂപയുടെ സഹായം യൂസഫലി നൽകിയെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു. വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, പ്രോജക്ട് ഡയറക്ടർ ബാബു വർഗീസ് എന്നിവരും സംസാരിച്ചു.

Content Highlights: MA yusuf ali visit pathanapuram ma yusuf ali in Gandhi Bhavan International Trust


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented