മാനസികാരോഗ്യകേന്ദ്രത്തില്‍ മൊട്ടിട്ട പ്രണയം സഫലമായി; ദീപയും മഹേന്ദ്രനും വിവാഹിതരായി


ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിനുസമീപത്തെ വിനായക ക്ഷേത്രത്തിൽ വെള്ളിയാഴ്ച ദീപയും മഹേന്ദ്രനും വിവാഹിതരായപ്പോൾ.

ചെന്നൈ: മാനസികാരോഗ്യകേന്ദ്രത്തിലെ പ്രണയത്തിനൊടുവില്‍ ഒന്നിച്ച മഹേന്ദ്രനും ദീപയ്ക്കും വിവാഹസമ്മാനവുമായി മന്ത്രിയെത്തി. ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ച 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തി'ല്‍ ഇരുവര്‍ക്കും ജോലിനല്‍കിക്കൊണ്ടുളള നിയമന ഉത്തരവായിരുന്നു മന്ത്രിയുടെ വിവാഹസമ്മാനം. നിയമന ഉത്തരവ് ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യന്‍ കൈമാറിയപ്പോള്‍ ഇരുവര്‍ക്കും ആഹ്ലാദനിമിഷം. ആശുപത്രിയിലെ വാര്‍ഡ് മാനേജരായാണ് നിയമനം. 15,000 രൂപ വീതമാണ് ശമ്പളം.

മാനസികാരോഗ്യകേന്ദ്രത്തിന് സമീപമുള്ള വിനായകക്ഷേത്രത്തില്‍ വേദമന്ത്രങ്ങളുടെ അകമ്പടിയോടെ വെള്ളിയാഴ്ച രാവിലെ 9.15-ന് മഹേന്ദ്രന്‍ ദീപയുടെ കഴുത്തില്‍ താലി ചാര്‍ത്തി. തുടര്‍ന്ന്, ഇരുവരും മാലകളണിഞ്ഞു. മെഡിക്കല്‍ ഓഫീസര്‍മാരും ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരുമൊക്കെ ചടങ്ങിന് സാക്ഷിയായി.വെട്രിയഴകന്‍ എം.എല്‍.എ., കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ഡീന്‍ നാരായണബാബു, രാജീവ് ഗാന്ധി ജനറല്‍ ആശുപത്രി ഡീന്‍ ധരണി രാജന്‍, കില്‍പ്പോക്ക് മാനസികാരോഗ്യകേന്ദ്രം ഡയറക്ടര്‍ ഡോ. പൂര്‍ണ ചന്ദ്രിക എന്നിവര്‍ വധൂവരന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ധന്യവും സന്തോഷകരവുമായ നിമിഷത്തില്‍ അനുഗ്രഹവുമായി എത്തിയ എല്ലാവര്‍ക്കും ദീപയും മഹേന്ദ്രനും നന്ദിപറഞ്ഞു. 228 വര്‍ഷത്തെ പ്രവര്‍ത്തനപരമ്പര്യമുള്ള ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍ ചികിത്സ തേടിയെത്തിയവര്‍ തമ്മില്‍ നടക്കുന്ന ആദ്യവിവാഹംകൂടിയാണിത്.

രണ്ടുവര്‍ഷംമുമ്പാണ് മഹേന്ദ്രന്‍ ഇവിടെയെത്തിയത്. രോഗം ഭേദമായതോടെ ഇവിടെയുള്ള ഡേ കെയര്‍ സെന്ററില്‍ ജോലിചെയ്യാന്‍ തുടങ്ങി.
ഒന്നരവര്‍ഷംമുമ്പ് ചികിത്സ തേടിയെത്തിയ ദീപയും രോഗം കുറഞ്ഞതോടെ ഡേ കെയറില്‍ സെന്ററില്‍ പരിശീലനത്തിനെത്തി. ആദ്യസമാഗമംതന്നെ പ്രണയമായിമാറി. 42-കാരനായ മഹേന്ദ്രനും 36-കാരിയായ ദീപയും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് ഡോ. പൂര്‍ണ ചന്ദ്രിക അറിഞ്ഞതോടെ ബന്ധുക്കളുമായി ആലോചിച്ച് ഇവരുടെ വിവാഹം ഉറപ്പിക്കുകയായിരുന്നു.

എം.എ.യും ബി.എഡും പൂര്‍ത്തിയാക്കിയ ദീപ അധ്യാപികയായി ജോലിചെയ്യുന്നതിനിടെ അച്ഛന്‍ മരിച്ചതാണ് മാനസികനില തെറ്റാന്‍ കാരണം. മഹേന്ദ്രന്‍ ബിസിനസ് സ്റ്റഡീസില്‍ ബിരുദാനന്തരബിരുദവും എം.ഫിലും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Content Highlights: love blossoms at chennai mental health institute, deepa and mahendran gets married


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented