
പീരുമേട്: മണ്ണെണ്ണവിളക്കിന്റെ വെട്ടത്തില്‍ രാത്രി കഴിച്ചുകൂട്ടുന്ന കന്നിമരിയയെ, കുറച്ചുനാളുകള്‍ക്ക് മുമ്പാണ് ആ കുട്ടികള്‍ കണ്ടത്. പിന്നെ, ആ എഴുപതുകാരിക്ക് വെട്ടമെത്തിക്കാനായിരുന്നു കുട്ടികളുടെ ശ്രമം. ബിരിയാണി വിറ്റും കോളേജിന് പെയിന്റടിച്ചും അവര്‍ കന്നിമരിയയ്ക്ക് 'സൗരവെളിച്ചം' പകര്‍ന്നിരിക്കുകയാണ്.
കുട്ടിക്കാനം ഐ.എച്ച്.ആര്‍.ഡി. കോളേജിലെ വിദ്യാര്‍ഥികളാണ് പാമ്പനാര്‍ കുമാരപുരം കോളനിയിലെ താമസക്കാരിയായ കന്നിമരിയയുടെ വൈദ്യുതിയില്ലാത്ത കൊച്ചുവീട്ടില്‍ സോളാര്‍ യൂണിറ്റ് സ്ഥാപിച്ചത്.
വെളിച്ചം നല്‍കുന്ന 'വെട്ടം'
കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ നടപ്പാക്കുന്ന 'വെട്ടം' പദ്ധതിയുടെ ഭാഗമായാണ് കന്നിമരിയയുടെ വീട്ടില്‍ സോളാര്‍ യൂണിറ്റ് സ്ഥാപിച്ചത്. വൈദ്യുതിയില്ലാത്ത 200 നിര്‍ധന കുടുംബങ്ങള്‍ക്ക് വെളിച്ചമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയുടെ ആദ്യ ഗുണഭോക്താവാണ് കന്നിമരിയ. കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന കന്നിമരിയ കൊച്ചുമക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. കന്നിമരിയക്കും കൊച്ചുമക്കള്‍ക്കും വീട് വൈദ്യുതീകരിക്കാനുള്ള പണമില്ലെന്ന് വിദ്യാര്‍ഥികള്‍ക്ക് മനസ്സിലായി.
അവരുടെ വീട്ടില്‍ വൈദ്യുതി എത്തിക്കാന്‍ പണം കണ്ടെത്താന്‍ കോളേജിന്റെ പെയിന്റിങ് ജോലികള്‍ സ്വന്തമായി ചെയ്തു. കോളേജ് കാന്റീന്‍ ഏറ്റെടുത്തുനടത്തി. വിശേഷ ദിവസങ്ങളില്‍ ബിരിയാണി തയ്യാറാക്കി കോളേജില്‍ വിറ്റു. സോളാര്‍ പാനലിലൂടെ കിട്ടുന്ന വൈദ്യുതിയില്‍ മൂന്ന് ബള്‍ബുകളും മൊബൈല്‍ ചാര്‍ജിങ് പോയിന്റും പ്രവര്‍ത്തിക്കുന്ന യൂണിറ്റാണ് സ്ഥാപിച്ചിരിക്കുന്നത്.

വീടിനുമുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതും അനുബന്ധ വയറിങ് ജോലികള്‍ ചെയ്തതും വിദ്യാര്‍ഥികള്‍. നൂറ്റിയമ്പത് വിദ്യാര്‍ഥികളാണ് കോളേജിന്റെ രണ്ട് എന്‍.എസ്.എസ്. യൂണിറ്റുകളിലായുള്ളത്.
കോളേജ് പ്രിന്‍സിപ്പല്‍ എസ്.സുരേഷ് കുമാര്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ജ്യോതിസ് ജോസഫ്, വൈശാഖ് ജെയിംസ് തുടങ്ങിയവരുടെ പിന്തുണ സഹായമായി. അടുത്തയാളെ കണ്ടെത്തി വെട്ടം പദ്ധതിയിലൂടെ വെളിച്ചം നല്‍കാനുള്ള ഒരുക്കത്തിലാണിവര്‍. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രവീണ പദ്ധതി ഉദ്ഘാടനം ചെയ്തു.
content highlights: kuttikkanam ihrd college students sets up solar unit in poor woman's home
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..