പെണ്‍മക്കള്‍ രണ്ടുപേരും അഭിഭാഷകരായി; വക്കീല്‍ഗുമസ്തനായി ജോലിയാരംഭിച്ച അച്ഛന് ഇരട്ടിസന്തോഷം


മക്കളായ ഗ്രേറ്റയും സ്വീറ്റിയും അഭിഭാഷകരായി എന്റോൾ ചെയ്തതിന് ശേഷം ഹൈക്കോടതിക്ക് മുന്നിൽ മാതാപിതാക്കൾക്കൊപ്പം.

അരൂര്‍: മക്കളായ പെണ്‍കുട്ടികള്‍ രണ്ടുപേരും അഭിഭാഷകരായതിന്റെ സന്തോഷം. അതിലുപരി ഇവരുവരുടേയും സന്നത് നടന്നത് ഒരേ ദിനം.
വക്കീല്‍ ഗുമസ്തനായി ജീവിതത്തില്‍ ജോലിയാരംഭിച്ച അരൂര്‍ ഗ്രാമപ്പഞ്ചായത്ത് 20-ാം വാര്‍ഡ് തോട്ടേക്കാട് കുഞ്ഞുമോന് ഞായറാഴ്ച ഇരട്ടിസന്തോഷമായിരുന്നു. കാരണം, മൂത്തമകള്‍ ഗ്രേറ്റാമോളും ഇളയമകള്‍ സീറ്റാമോളും ഹൈക്കോടതിയില്‍ നടന്ന എന്റോള്‍മെന്റ് ചടങ്ങില്‍ ഞായറാഴ്ച സന്നത് സ്വീകരിച്ചു.

1984 മുതല്‍ 1997 വരെയുള്ള 13 വര്‍ഷക്കാലമാണ് വിവിധ അഭിഭാഷകരുടെ കീഴില്‍ ഗുമസ്തനായി കുഞ്ഞുമോന്‍ ജോലിചെയ്തത്. ഇതിനിടെ മൂന്നുവര്‍ഷം 'മാതൃഭൂമി'യിലുമുണ്ടായിരുന്നു. 1997-ല്‍ ടൈപ്പിസ്റ്റായി റവന്യൂ വകുപ്പില്‍ കയറിയ അദ്ദേഹം 2018-ല്‍് സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റായാണ് വിരമിച്ചത്. ഇതിനിടെ സംസ്ഥാനത്തെ വിവിധ താലൂക്ക്-ആര്‍.ഡി.ഒ. ഓഫീസുകളിലും ജില്ലാ കളക്ടറേറ്റുകളിലും ജോലിചെയ്തു. ഈ സമയത്ത് വീട്ടില്‍ നിയമസഹായം തേടിയെത്തിയവരാണ് തങ്ങളെ അഭിഭാഷകവൃത്തി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഗ്രേറ്റയും സീറ്റയും പറയുന്നു. മൂത്തമകള്‍ ബിരുദപഠനത്തിന് ശേഷം പൂത്തോട്ടയിലെ എസ്.എന്‍. ലോ കോളേജില്‍ നിന്നാണ് എല്‍എല്‍.ബി. എടുത്തത്. ഇളയമകള്‍ സീറ്റ, ആലുവ ഭാരതമാതാ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്നാണ് ബി.ബി.എ.-എല്‍എല്‍.ബി. വിജയിച്ചത്. ഇരുവരും ഫസ്റ്റ് ക്ലാസോടെയാണ് അഭിഭാഷക ബിരുദം കരസ്ഥമാക്കിയതെന്നും അഭിമാനകരം.

പലപ്പോഴും അച്ഛനെ അന്വേഷിച്ച് വീട്ടിലെത്തുന്നവര്‍ വിവിധ നിയമങ്ങളെപ്പറ്റിയാണ് ചോദിച്ചിരുന്നത്. ഇതാണ് തങ്ങളെ എല്‍എല്‍.ബി. ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് മക്കള്‍. ഇതിനൊക്കെ പിന്തുണയുമായി വീട്ടമ്മയായ ഡാളിയും കൂടെയുണ്ടെന്നത് ഇവര്‍ക്ക് പ്രചോദനമായി.

2018-ല്‍ ജോലിയില്‍നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും കുഞ്ഞുമോന്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികളുമായി ചേര്‍ന്ന് ടൈപ്പിസ്റ്റായി പ്രവര്‍ത്തിക്കുന്നു. സന്നത് സ്വീകരിച്ച മക്കള്‍ രണ്ടുപേര്‍ക്കും അഭിഭാഷകരായി പ്രാക്ടീസ് ചെയ്യണമെന്നാണ് ആഗ്രഹം. മര്‍ച്ചന്റ് നേവിയില്‍ ജോലിയുള്ള പാലാരിവട്ടം തൈപ്പറമ്പില്‍ എബിന്‍ വര്‍ഗീസാണ് മൂത്തമകളായ ഗ്രേറ്റാമോളുടെ ഭര്‍ത്താവ്.

Content Highlights: kunjumon is on cloudnine, as both of his daughters becomes advocates

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022

Most Commented