പ്രതീകാത്മകചിത്രം | Photo: Mathrubhumi
വൈക്കം: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് അടിയന്തര ചികിത്സയ്ക്ക് സൗകര്യം ഒരുക്കി കെ.എസ്.ആര്‍.ടി.സി. ബസ് ജീവനക്കാര്‍. എറണാകുളത്തുനിന്ന് കോട്ടയത്തേക്കു പോവുകയായിരുന്ന വൈക്കം ഡിപ്പോയുടെ ആര്‍.പി.എം. 885 എന്ന ബസില്‍ യാത്രചെയ്ത തിരുവനന്തപുരം പെരിങ്ങമല ഷഹന മന്‍സില്‍ ഷഹന(25)ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ 11 ഓടെ ബസ് ചെമ്പ് ഭാഗത്ത് എത്തിയപ്പോള്‍ ഷഹന സീറ്റില്‍ കുഴഞ്ഞുവീണു. അടുത്തിരുന്ന യാത്രക്കാര്‍ കണ്ടക്ടറെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബസ് വൈക്കം താലൂക്ക് ആശുപ്രതി ലക്ഷ്യമാക്കി പാഞ്ഞു. അവിടെ പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇടയ്ക്ക് ഇറങ്ങാന്‍ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ബസ് നിര്‍ത്താതെ ആശുപത്രിയില്‍ എത്തിക്കാന്‍ അവരുടെ സഹകരണവും ഉണ്ടായതായി ബസിലെ ജീവനക്കാരായ കണ്ടക്ടര്‍ പോള്‍ കെ.ഡാനിയേല്‍, ഡ്രൈവര്‍ ബെന്നിച്ചന്‍ ജേക്കബ് എന്നിവര്‍ മാതൃഭൂമിയോട് പറഞ്ഞു.
ലൈറ്റിട്ട് ഹോണ്‍ മുഴക്കിയിട്ടും കുലശേഖരമംഗലം മുതല്‍ ഉദയനാപുരം വരെ ഒരു കാര്‍ യാത്രികന്‍ മറികടക്കാന്‍ സ്ഥലം നല്‍കാതിരുന്നത് ഏറെ ആശങ്ക ഉണ്ടാക്കി. ബസ് താലൂക്ക് ആശുപത്രിയില്‍ എത്തുന്നതുവരെ മറ്റൊരു യാത്രക്കാരി മൗത്ത് ബ്രീത്ത് നല്‍കിയതും ഏറെ സഹായകരമായി.
Content Highlights: ksrtc epmployees turns saviors for woman passenger who collapsed during journey


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..